Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
ഞാൻ കണ്ടോളാ൦ . അത് ഞാൻ ഒരുപക്ഷെ കല്യാണത്തിന് വന്നാലും, ഇല്ലേലും അവരുടെ ''ഹണിമൂൺ'' ദുബായിൽ വച്ചുതന്നെ ആവും ഉറപ്പ് !. ''
ഇത്രയും പറഞ്ഞു എല്ലാവരെയും ഒന്ന് പരതി...ശ്രദ്ധിച്ചു നോക്കി, ഉപസംഹാരമായി അഭി..... '' ശരി, ഇപ്പോൾ എല്ലാർക്കും കാര്യങ്ങളൊക്കെ കലങ്ങിത്തെളിഞ്ഞു ഒന്ന് കൃത്യമായി കാണുമല്ലോ ?.നാളത്തെയാത്രക്ക് ചിലതെല്ലാം ഒരുക്കാനുണ്ട്. ഞാനങ്ങോട്ട് ചെല്ലട്ടെ....നിങ്ങൾ സംസാരിച്ചിരിക്ക് ....''
പറഞ്ഞു, അഭി അവൻറെ സ്വന്തം മുറിയിലേക്ക് പ്രവേശിച്ചു. അളിയനും അളിയനും നാത്തൂൻമാരും പൊന്നുമോളുമായി ചേർന്ന് ഭാവി കാര്യങ്ങൾ ചർച്ചയാക്കി മെനഞ്ഞു. അതിനടക്ക്, സഭയിൽ...വാക്ക് തർക്കങ്ങളും, പൊതുഅഭിപ്രായങ്ങളും, തമാശകളും, തീരുമാനവും ഒക്കെ മാറിമറിഞ്ഞു വന്നു. എല്ലാവരും ഒരേകൺഠത്തിൽ സംസാരിച്ചതും...അഭിപ്രായ ഐക്യത്തിൽ എത്തിയതും എന്നാൽ ഒരു കാര്യത്തിൽ മാത്രമായിരുന്നു. അഭിയെ എങ്ങനെ?...എവിടുന്നു?...എത്രയുംവേഗം ഒരു പെണ്ണുകെട്ടിക്കാം!. വിഷയത്തിൽ...കൂലംകഷമായ ചർച്ചയും...തർക്കങ്ങളും അവിടെ സവിസ്തരം അനസ്യുതം തുടർന്നുകൊണ്ടിരുന്നു. അങ്ങനെ....സംഭവബഹുലമായ, നിറയെ വേദനകൾ പകർന്നൊരു നീണ്ട പകലും...സമാധാനത്തിൻറെ വെള്ളക്കൊടി വീശിയ ഒരു കൊച്ചു സായാഹ്നവും കൂടി.... രാത്രിയിലേക്ക് വഴിതെളിച്ചു ,വേറിട്ടൊരു ദിനമാക്കി..അങ്ങനെ, അഭിയുടെ '' ആരാമ''ജീവിതത്തിൽ നിന്ന് അടർന്നുവീണു .
തൊട്ടടുത്ത ദിവസം, ഏറെവൈകി വൈകുന്നേരം ആയിരുന്നു അഭിയുടെ ബോംബെവാഹിനിക്കുള്ള ടിക്കറ്റ്. പോകുന്നതിന് മുൻപ്, അച്ഛനോടും അമ്മയോടും എന്നല്ല...അമ്മാവനോടും അമ്മായിയോടും വരെ അഭി വീണ്ടും...നിരുപാധികം ക്ഷമ ചോദിച്ചു. കാര്യങ്ങളെല്ലാം ഒന്നുകൂടി വിശദമായി സംസാരിച്ചു ഒരു തീർപ്പ് എത്തിച്ചശേഷമാണ് അവൻ തീവണ്ടി കയറിയത്. ശ്രീക്കുട്ടിക്ക് പക്ഷെ ഉറപ്പായിരുന്നു , അലീനച്ചേച്ചിയുടെ 'വിഷയം' അറിഞ്ഞ പിറകെ അഭി, അവിടെ പോയി അവളെ കണ്ട് മടങ്ങിവന്നശേഷമാണ് അവനിലെ...വിവാഹകാര്യത്തിൽ തുടങ്ങി...അഭൂതപൂർവ്വമായ മാറ്റങ്ങൾക്കെല്ലാം കാരണമാക്കിയത് എന്ന് !. ഒരുവേള അവൾ മറച്ചുവയ്ക്കാതെ അതവനോട് ചോദിക്കാൻതന്നെ തയ്യാറായി . അതിന് മറുപടി, ഒരുപാട് സംസാരിക്കണം...എന്നുള്ളത്കൊണ്ട് , ഒന്നും മിണ്ടാതെ, തൽക്കാലം അർത്ഥഗർഭമായ മൗനം കൈകൊണ്ട്...എല്ലാ അമർഷവും വിധ്വെഷവും തന്നിലേക്ക് തന്നവൻ കടിച്ചമർത്തി . ഏട്ടൻ നാട്ടിലെ വിശേഷങ്ങൾ ഒന്നും തന്നെ അറിയിക്കേണ്ട എന്ന് ചട്ടം കെട്ടിയിരുന്നതിനാൽ മാത്രമാണ് താനത് ഏട്ടനെ അറിയിക്കാതിരുന്നത്...എന്നവൾ അറിയിച്ചു. എങ്കിലും അഭ്യേട്ടനിൽ നിന്നും അത് മറച്ചുപിടിച്ച തൻറെ സ്വാർഥതയിൽ അവൾക്ക് വല്ലാത്ത വേദനയും കുറ്റബോധവും തോന്നി. എന്നാൽ....തനിക്ക് അവളെ തെറ്റിദ്ധരിപ്പിക്കേണ്ടിവന്ന തെറ്റുകളിൽ...പിരിയാൻ നേരം
💬 Comments
View all comments