Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
,അഭി പകരം ശ്രീക്കുട്ടിയോട് താഴ്മയായി ക്ഷമ ചോദിക്കുകയാണ് ഉണ്ടായത്. തിരികെ, തെറ്റുകൾ തൻറെ മാത്രമാണെന്ന് തുറന്ന് സമ്മതിച്ചു...അവൻറെ നെഞ്ചിൽ വീണ് അവൾ പൊട്ടിക്കരഞ്ഞു...മാപ്പപേക്ഷിച്ചു. അഭി, അത് തള്ളിക്കളഞ്ഞു...അവളെ ആശ്വസിപ്പിച്ചു....സർവ്വൈശ്വര്യങ്ങളും ആശംസിച്ചു, ആശ്ലേഷങ്ങളിൽ നിന്ന് മുക്തയാക്കി, സന്തോഷപുരസ്സരം സ്റ്റേഷനിലേക്ക് യാത്രയായി. അവിടെ അച്ഛനമ്മ,അമ്മാവനിൽ നിന്നെല്ലാം അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി...നിറഞ്ഞമനസ്സോടെ , തീവണ്ടിയിൽ ഇരിപ്പിടം തേടി.
അഭി പറഞ്ഞുപോയ വാക്കുകൾ...അച്ഛനും അമ്മാവനും വളരെ ആത്മാർഥതയോടെ ഏറ്റെടുത്തിരുന്നു. അവരെ സഹായിക്കാൻ...അവൻ ഏർപ്പെടുത്തിയിരുന്ന ആൾക്കാരും സമയംപോലെ അവർക്കൊപ്പം ഉണ്ടായിരുന്നു. അഭി പോയി പിറ്റേ ദിവസം മുതൽ...നിറയെ ആലോചനകൾ തകൃതിയായി വന്നുപോയി. അതിൽ മൂന്നാല് എണ്ണമെങ്കിലും...ശരിക്കും ഉറപ്പിക്കാം എന്നമട്ടിൽ എത്തിച്ചേരുകയും ചെയ്‌തു. അഭിയുടേയും പറഞ്ഞ വാക്കുകളിൽ വ്യതിചലനം ഉണ്ടായില്ല. ബോംബെയിലെത്തി, ഒരാഴ്ച തികഞ്ഞപ്പോഴേക്കും...ദുബായിലേക്ക് വിമാനം ഏറാൻ വിസ വിരുന്നുവന്നെത്തി. കമ്പനിയിൽ വെറും രണ്ടുദിവസം നീണ്ടുനിന്ന ''ഔപചാരികത''കൾ. അതുകഴിഞ്ഞു തികച്ചും പത്തു ദിവസം ആയപ്പോഴേക്കും...ബോംബെ മഹാനഗരം വിട്ട് അവൻ...ഒരു പ്രതീക്ഷയും, സ്വപ്നങ്ങളും ഇല്ലാതെ, ദുബായ് എന്ന ഏറ്റവും വലിയ സ്വപ്നനഗരിയിലേക്ക് ചിറകുവിരിച്ചു ഉല്ലാസവാനായി പറന്നുയർന്നകന്നു .
ഇനി, അൽപകാല ''ദുബായ് വിശേഷങ്ങൾ ''!...ഒപ്പം, ശ്രീമോൾ എന്ന ശ്രീക്കുട്ടിയുടെ ''വിവാഹ-വിവാഹാനന്തര വർത്തമാനങ്ങ''ളും കേൾക്കാം....കാണാം...കാണണം ...കാത്തിരിക്കുക !...വരാം ഉടൻ ഉടൻ ....
സാക്ഷി ആനന്ദ്
കഴിഞ്ഞഭാഗം കഥക്ക് .. ആസ്വാദ്യകുറിപ്പ്, തീരെ ഇല്ലാതിരുന്നത് കമ്പിരഹിതം എന്നതുകൊണ്ട് മാത്രമല്ല, എന്നെനിക്ക് സുനിശ്ചിതമാണ്. കമ്പി ചവറുകൾക്ക് ഇതിനേക്കാൾ അഭിപ്രായം കിട്ടീട്ടുണ്ട്. പ്രണയം ,ഹൊറർ തുടങ്ങിയ ഇതര വിഷയങ്ങൾക്ക് നല്ല സ്വീകരണങ്ങളും കണ്ടിട്ടുണ്ട് .അപ്പോൾകാരണം, മറ്റെന്തോ ആണ്. താങ്ങും തണലുമായിരുന്ന പലരും...കളംവിട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. എന്തിനോ?..എന്തോ?..പൂജനീയസ്രേഷ്‌ഠ ആയ മറ്റൊരു ഗുരുതുല്യ സുഹൃത്ത് മാറിനിന്ന് കളിയാക്കി കളിക്കുന്നു. നടക്കട്ടെ...കാര്യവും കാരണവും എന്തോ ആയിക്കൊള്ളട്ടെ. ഒന്നിലും ഒരു വിഷമമില്ല.ആരോടും ഒരു തെറ്റും ചെയ്തിട്ടുമില്ല. ഏറ്റെടുത്ത വല്യ ദൗത്യം ഭംഗിയായി എഴുതി പൂർത്തിയാക്കുക തന്നെചെയ്യും !. ആരുടേയും ഒരു സ്നേഹവാത്സല്യവും പകർന്നു ലഭിച്ചില്ലേലും..ഒരു സ്പർശന കടാക്ഷം പോലും കഥയിൽ പതിഞ്ഞു കണ്ടില്ലേലും, കഥ പരിസമാപ്തിയിൽ എത്തിക്കുകതന്നെ ചെയ്യും. കാരണം അനുവാചകർക്ക് കഥയിലൂടെ നൽകിയൊരു ''പ്രതീക്ഷയുടെ വാക്ക്'' നിറവേറ്റി തൃപ്തിപ്പെടുത്താതിരിക്കാൻ എനിക്കാവില്ല!....നന്ദി!... സാക്ഷി
💬 Comments
View all comments