0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 1.1K

വിലകൊടുത്തു വാങ്ങാൻ ആവുന്നത്ര പണമോ, പരിചാര വൃന്ദമോ, ബന്ധുബലമോ....നിനക്കുണ്ടായേക്കാം . പക്ഷെ തളർന്ന മനസ്സും, ശക്തി ചോരുന്ന ശരീരവുമാണ്. ഈ ആർഭാടവും ബന്ധങ്ങളും എന്നും ഇതുപോലെ കൂടെയുണ്ടാവും എന്ന് ശാഠ്യ൦ പിടിക്കേണ്ട . ഒരു വീഴ്ച്ച !...ഒരു താഴൽ....അതിൽ പിടിച്ചു കുതിര കയറുന്നവരാണ് ഇന്നത്തെ ലോകവും സമൂഹവും . നീ ചെറുപ്പമാണ് !....മുന്നിലുള്ള ലോകം അതിവിദൂരവും. യാത്രയിൽ, നീ ഏകയാണ്.. തീരെ കുട്ടിയായ ഒരു മകൾ മാത്രമാണ് ആകെ ആലംബം . അതാകട്ടെ, പഠിച്ചു നല്ലനിലയിൽ എത്തിക്കുക , എന്ന ഉത്തരവാദിത്വവും ബാദ്ധ്യതയും ഏറിയ വലിയൊരു കർമ്മവും . ന്യായവാദങ്ങളുയർത്തി ഒഴിയുമ്പോൾ...ഇവയെല്ലാമൊന്ന് ദയവായി ഓർക്കുക !.''

അതെ കേഴലോടെ അലീന.....'' അറിയാം അഭി .എല്ലാമറിയാം . ഒറ്റയ്ക്ക് ജീവിതം തുടങ്ങിയ നാൾ മുതൽ...മനസ്സിൽ പറഞ്ഞു പഠിച്ചു പതിപ്പിച്ച ശീലുകൾ . മകൾ !...അവൾ മാത്രമാണ് എനിയ്ക്കിന്ന് എല്ലാം . അവളെ വളർത്താൻ....കളിച്ചു, പഠിച്ചു, നന്നായി വളരാൻ...അവൾക്കായി മാത്ര൦ ഉണ്ടാക്കിയതാണ് ഈ സ്‌കൂൾ പോലും. ഇവിടെ കൂടുള്ളവർ എല്ലാം അവളുടെ കൂട്ടുകാരാണ്. ആരിൽനിന്നും ഞാനൊരു ചില്ലിക്കാശ് പോലും 'ഫീസ്‌' വാങ്ങാറില്ല. അവരുടെ കളിചിരിയും ബഹളവുമാണ് എൻറെ ലഹരിയും, എൻറെ ലോകവും !. അവിടെ, ഞാൻ എല്ലാം...ഒരുപക്ഷേ എന്നെപ്പോലും മറന്നു ജീവിക്കുന്നു. അഭി പറഞ്ഞപോലെ, അവളെ പഠിപ്പിച്ചു മിടുക്കിയാക്കി നല്ലനിലയിൽ എത്തിക്കണം. അത് മാത്രമാണ് ഇപ്പോൾ എൻറെ ഏക ലക്‌ഷ്യം . അവളെ വളർത്തി...മറ്റൊരു കരത്തിൽ വിശ്വസിച്ചേൽപ്പിക്കും വരെ എനിക്ക് സത്യത്തിൽ വിശ്രമമില്ല . എനിക്ക് എൻറെതായ സ്വന്തം ഇഷ്‌ടമോ...ആഗ്രഹമോ...ജീവിതമോ ഒന്നും ഇപ്പോൾ ഇല്ലഭീ.''

അഭി വീണ്ടും സമാശ്വസിപ്പിക്കലിൻറെ വഴിയിൽ.....''

💬 Comments

View all comments