Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
ലീന പറഞ്ഞതൊക്കെ ശരിതന്നെ ...സമ്മതം !. പക്ഷെ, സ്വന്തം ജീവിതംവെച്ചു എന്തിനിങ്ങനെ ഒരു ചൂതാട്ടം?.എന്തിനാണ് ഈ കാര്യത്തിൽ വല്ലാത്തൊരു പിടിവാശി ?. നിനക്ക് എന്റൊപ്പം ആണേലും.. നിൻറെ ഇഷ്‌ടം പോലൊക്കെ, എങ്ങനേയും ജീവിക്കാം. ആഗ്രഹിക്കു൦ പോലെ തന്നെ മോളെ വളർത്താം. നിങ്ങൾക്കിടയിൽ ഒരു തടയായി നിൽക്കാതെ, എന്നും നിനക്കും മോൾക്കും താങ്ങും തണലുമായി......എപ്പോഴും ഞാൻ കൂടെ ഉണ്ടാവും . നിൻറെ മോളുടെ സ്നേഹം പങ്കിട്ടു പോയാലോ?...എന്ന ഭയപ്പാട് ഉണ്ടേൽ, നമുക്കിനി മറ്റൊരു മോൾ വേണ്ടാ എന്ന തീരുമാനമെടുത്തു...മിലിമോളെ ഒരുപോലെ സ്നേഹിച്ചു, ലാളിച്ചു, മിടുക്കിയായി വളർത്താം നമുക്ക് .പോരേ?. നിൻറെ ഏത് ചിട്ടയ്ക്കും, നിബന്ധനകൾക്കും ഞാൻ തയ്യാർ !. ''
പൊയ്‌പ്പോയ പുഞ്ചിരി പിന്നെയും മുഖത്തു പ്രകാശിപ്പിച്ചു അലീന....'' വളരെ നന്ദി !....പക്ഷെ വേണ്ട അഭി, ഇപ്പോൾ, ഈ സമയത്തു, നിനക്ക് എന്തുകൊണ്ടും തീർത്തും അയോഗ്യയായ...ഹതഭാഗ്യയായൊരു സ്ത്രീയാണ് ഞാൻ. അകാലത്തിൽ വിധവയായ ,അഞ്ചുവയസ്സുള്ള പെൺകുട്ടിയുടെ അമ്മയായ ഹതാശ !. നിൻറെ ജീവിതത്തിലേക്ക്...ഇനി കടന്നുവരുന്നത്, നിനക്കൊരു അപശകുനവും ഭാരവും മാത്രമായിരിക്കും. ''
അഭി, അതീവഗൗരവത്തോടെ തുടർന്നു......'' എനിക്ക് അതൊന്നും ഒരു വിഷയമേ അല്ലെന്ന് നിനക്കറിയാം...ഞാനത് വെളിപ്പെടുത്തുകയും ചെയ്തു. എന്നിട്ടും...മനപ്പൂർവ്വം ഒഴിഞ്ഞുമാറാൻ നീ, എന്തൊക്കെ പറഞ്ഞു കൂട്ടുന്നു അലീനാ....? ''
'' അഭീ, അകാലത്തിൽ താലിച്ചരട് മുറിഞ്ഞു പോയെങ്കിലും...ഇന്നും ഞാൻ ആ മനുഷ്യൻറെ ഭാര്യയാണ്. വെറും രണ്ടര വർഷമേ ഉണ്ടായിരുന്നുള്ളൂ, എങ്കിലും...അദ്ദേഹവുമായുള്ള ഓർമ്മകൾ, അദ്ദേഹം നൽകിയൊരു കുഞ്ഞു ,ആളുടെ പേരിലുള്ള വീട്ടിലെ താമസം, ആ കുടുംബം, ബന്ധുക്കൾ...സ്വന്തം വീട്ടുകാർ. അങ്ങനെ, ഒത്തിരി പ്രശ്നങ്ങളുമായി...എല്ലാറ്റിലും നിറഞ്ഞു ജീവിക്കുന്ന ഒരു കുടുംബിനിയായ യുവതിക്ക്, പെട്ടെന്നൊരു
💬 Comments
View all comments