0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 1.1K

ദിവസം...എല്ലാം ഇട്ടെറിഞ്ഞു ഒരു അഞ്ചുവയസ്സുകാരി പെൺകൊച്ചിനേയും കൂട്ടി, ചാടി പുറപ്പെട്ട്....ഇറങ്ങാൻ കഴിയുമോ ?. '' അലീന ന്യായങ്ങൾ നിരത്തി.....

എന്നാൽ...അത് തള്ളി, കൂടുതൽ ആശ്വാസമേകി ആയിരുന്നു അഭീടെ ഉത്തരം.....'' അവരെയൊന്നും നീ കാര്യമാക്കേണ്ടാ...നിൻറെ മോളെ മാത്രം നീ ബോധ്യപ്പെടുത്തിയാൽ മതി. അവളെ മാത്രം നീ വിശ്വാസത്തിലെടുത്താൽ മതി !. ''

കണ്ണുതുടച്ചു, കണ്ണട തിരികെ പ്രതിഷ്‌ഠിച്ചു അവൾ.....'' അതുതന്നെ, അവരെയൊക്കെ ഒരുപക്ഷേ...പറഞ്ഞു മനസ്സിലാക്കി ഇറങ്ങാൻ പറ്റിയേക്കും. നിന്നോട് ഞാനീ പറഞ്ഞ, വിധി, വിശ്വാസങ്ങൾ, സമൂഹം, പ്രായാധിക്യം, താലിമാഹാത്മ്യം,ബന്ധുക്കൾ....തുടങ്ങിയ കാര്യങ്ങൾ ഒക്കെ, നിനക്കായ് നൂറു ശതമാനം തൂത്തെറിയാൻ തയ്യാറാണ് ഞാനിന്ന്. പക്ഷേ മോൾ !....അവളുമായി ഇനിയൊരു ''പറിച്ചുനടീൽ '', ''ക്വയറ്റ് ഇമ്പോസ്സിബിൾ ''. അത്രക്ക് സെൻസിറ്റിവ് ആണവൾ. എല്ലാ കാര്യത്തിലും അതിഭയങ്കര വാശിയും നിർബന്ധബുദ്ധിയും ആണവൾക്ക്. മറ്റാരെങ്കിലും...വഴക്ക് പറയുന്ന പോയിട്ട്, ഒന്ന് സൂക്ഷിച്ചു നോക്കുന്നപോലും അവൾക്ക് സഹിക്കില്ല . വഴക്ക് പറയുന്നതല്ലാതെ...ഞാൻപോലും ഒന്ന് തല്ലാൻ രണ്ടുവട്ടം ആലോചിക്കും. പപ്പയില്ലാതെ വളരുന്നതിൻറെ ആയിരിക്കാം...അതിൻറെ എല്ലാ ദുർ വാശിയും കടുംപിടുത്തവും അവൾക്കുണ്ട്. അവൾക്കിഷ്‌ടമില്ലാത്ത, യോജിക്കാത്ത ഒരു ജീവിതക്രമങ്ങളിലേക്ക് എനിക്കും ഒട്ടു ജീവിച്ചു പോകാൻ.... തീരെ കഴിയില്ല. അവൾ മാത്രമാണ് എനിക്കെല്ലാം . അതുവിട്ട് മറ്റൊന്നും എനിയ്ക്ക് ചിന്തനീയമേ അല്ല !. അതിനി നിനക്കുവേണ്ടി ആണേലും അഭീ . ''

നെടുവീർപ്പുപോൽ അഭി.....'' നിൻറെ വിശ്വാസങ്ങൾ,നിനക്ക് തുണ ആയിടട്ടെ !. എല്ലാം ഇട്ടെറിഞ്ഞു, മകളെയും കൂട്ടി നീ വരാൻ തയ്യാറാണെങ്കിൽ...ഇന്ന് ഞാൻ നിന്നെ കൊണ്ടുപോകും.എന്തും നേരിട്ട്, എന്ത് വിലകൊടുത്തും നിന്നെ പൊറുപ്പിച്ചു, എന്നും കൂട്ടായ് നിനക്കൊപ്പം ഞാൻ ഉണ്ടാവും. അല്ലെങ്കിൽ...അടുത്ത ദിവസം ഞാൻ

💬 Comments

View all comments