Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
മുഖത്തു വല്ലാതെ, ദുഖവും നിരാശയും ഏറുന്നത് മനസ്സിലാക്കി...ഭാര്യ ഭാനുമതി ഇടപെട്ടു '' അതുതന്നെ മോനേ.മോനവളെ വേണ്ടാത്തതിലുള്ള വിഷമം കൊണ്ട് ഒന്നുമല്ല. വയസ്സ് പത്തിരുപത്തി അഞ്ചായില്ലേ അവൾക്ക് ?. അവളുടെ കൂട്ടുകാരികളുടെ ഒക്കെ , കല്യാണംകഴിഞ്ഞു മക്കളുമായി. പോരാത്തതിന്, ക്ലാസ്സെല്ലാം കഴിഞ്ഞവൾ വെറുതെ നിൽക്കാൻ തുടങ്ങീട്ടും നാള് കുറെയായി . ''
അഭി മെല്ലെ നീങ്ങി, പൂമുഖത്തേക്ക് കയറി. അവിടൊരു കോണിൽ ഒളിഞ്ഞുനിന്നിരുന്ന ശ്രീമോളുടെ ചുമലിൽ കൈവച്ചു പറഞ്ഞു...'' അവളെ വേണ്ടാ എന്നാരു പറഞ്ഞു ?. എന്റെ കുഞ്ഞനുജത്തിയായി ഇവൾ എപ്പോഴും എൻറെ കൂടെയുണ്ട്. വിവാഹം കഴിച്ചു മാത്രമേ ഒരാളെ സ്നേഹിക്കാനും...ഇഷ്ടപ്പെടാനും കഴിയൂ എന്നുള്ള നിങ്ങടെയൊക്കെ ചിന്ത ആദ്യം മാറ്റണം. പിച്ചവച്ചുനടന്ന കാലം മുതലേ എനിക്കൊപ്പം അടിച്ചുകളിച്ചു വളർന്ന പെണ്ണാ ഇവൾ. എനിക്കൊരിക്കലും ഒരുമുറപ്പെണ്ണായല്ല...സ്വന്തം അനിയത്തിയായിട്ട് കണ്ടാ ഞാൻ ഇവളെ ഇഷ്ടപ്പെട്ടതും...ഇക്കാലമത്രയും , കളിതമാശകൾ പറഞ്ഞും...പരസ്പരം കത്തുകൾ എഴുതിയും ബന്ധം നീട്ടികൊണ്ട് പോയതും. ആ അവളെ കല്യാണം കഴിക്കണേൽ...നിങ്ങൾക്കൊക്കെവേണ്ടി, വേണേൽ ഞാനത് ചെയ്യാം. പക്ഷെ, അതുകഴിഞ്ഞാലും...എൻറെ മനസ്സെനിക്ക് മാറ്റാൻ കഴിയുമോ ?.''
ശ്രീമോളെ ചേർത്ത് നിർത്തി, തഴുകി...അഭി അത് പറയുമ്പോൾ...സജ്ജലങ്ങളായ ശ്രീയുടെ മിഴികളിൽ നിന്ന് കണ്ണുനീർ തൂകി ഇറങ്ങി. അത് കാട്ടി, അവൻ തുടർന്നു....'' ഇതൊക്കെ കേട്ടിട്ടും,മതിയാകാതെ...എന്നെ കെട്ടാനാവാത്ത വിഷമത്തിൽ അവൾ ഏങ്ങുന്ന കണ്ടോ ?. ''
അരികിൽ നിന്ന അമ്മാവി, ഉടനെ ശ്രീയെ തന്നോട് ചേർത്തണച്ചു പുൽകി.....''അല്ലല്ല മോനേ, അങ്ങനെ നിന്നെ കിട്ടാത്ത വിഷമത്തിൽ ഒന്നുമല്ല. അവളെ നീ ഇത്രയും ഇഷ്ടപ്പെടുകയും സ്നേഹിക്കയും ചെയ്യുന്നത് അറിഞ്ഞപ്പോൾ...അതെല്ലാം നീ അവളെ തുറന്ന് അറിയിച്ചപ്പോൾ...അവൾക്ക് ആ ഇഷ്ടങ്ങളൊക്കെ തിരികെ നിന്നോട്
💬 Comments
View all comments