0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 1.1K

തോന്നിയതിൻറെ, ആനന്ദ കണ്ണീരാടാ മോനെ അത്. അല്ലാതെ, നിന്നെ ഓർത്തിനി ഒരിക്കലും അവൾ കരയില്ല. ''

അവർ ഇരുവരോടും ചേർന്നുനിന്ന്...ശ്രീയുടെ മേൽ നിന്ന് കൈമാറ്റാതെ അഭി ....'' ഇപ്പോൾ എല്ലാം എല്ലാവര്ക്കും വ്യക്തമായി കാണുമല്ലോ ?. ഇനി ഈ ഏട്ടനെക്കുറിച്ചു നല്ലതോ ചീത്തയോ?... എന്ത് വാർത്തകൾ കേട്ടാലും...ഈ കണ്ണുകളിൽനിന്നും ഒരിറ്റ് കണ്ണീർ വീണു പോകരുത്...കേട്ടല്ലോ ?.''

അമ്മാവൻ അവരെ നോക്കി പുഞ്ചിരിച്ചു...'' കുഴപ്പമില്ലെടാ...ഇപ്പോൾ എല്ലാവര്ക്കും എല്ലാം മനസ്സിലായി. നീ അവളെകെട്ടാനില്ല...എന്നു പുച്ഛിച്ചുപറഞ്ഞു, അവളെ തള്ളിക്കളഞ്ഞു....ഒഴിഞ്ഞുമാറി പോയില്ലല്ലോ ?. നിൻറെ സ്നേഹത്തിൻറെ നിസ്സഹായതകൊണ്ട്, കഴിയില്ല, എന്ന് മനസുതുറന്നു പറഞ്ഞു...നിൻറെ നിലപാടറിയിച്ച മാത്രമല്ലേ ഉള്ളൂ. ഇവിടാർക്കും ഒരു വിഷമവും ഇല്ല. അല്ലെങ്കിലും ഈ മനസ്സോടെ നിങ്ങൾക്കെങ്ങനെ ഒരു നല്ല ഭാര്യഭർതൃ ബന്ധം തുടരാൻ കഴിയും ?.''

ഭാനുമതിയമ്മ ഉടനെ തൻറെ ഭാഗം വ്യക്തമാക്കി.....'' അതുതന്നെ, മോനേ.ഇവിടിപ്പോൾ എല്ലാവർക്കുമുള്ള ചെറിയ ദുഃഖം, ഇവളുടെ പ്രായം ലേശം കൂടി....പെട്ടെന്നൊരു കല്യാണം എങ്ങനെ സാധ്യമാക്കും എന്നുള്ള വിഷയത്തിൽ മാത്രമേയുള്ളൂ. ''

അമ്മാവൻ അപ്പുമാഷ്.....'' അത് സാരമില്ല ഭാനു, നമുക്കത് പെട്ടെന്ന് നോക്കാം...ആലോചനകൾ വന്നുകൊണ്ടിരിക്കയാണല്ലോ ?.''

അല്പം ആശ്വാസത്തോടെ ഭാനുമതി....'' അതേ, ഇനിയിപ്പോൾ പോരാത്തതിന്... അവളുടെ ഏട്ടനും കൂടെയുണ്ടല്ലോ ?. നമുക്കെല്ലാം കൂട്ടായ് നിന്ന് ശ്രമിക്കാം അല്ലേ ?.അത്ര കൂടിട്ടൊന്നും ഇല്ല, ൻറെ കുട്ടീടെ പ്രായം. ഇനി വൈകാതിരുന്നാ മതി !. ''

അങ്ങനെ പോയി, അവരുടെ സംസാരങ്ങൾ. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒക്കെയായി....ഇടക്ക് കയറി അഭി പറഞ്ഞു.....'' എൻറെ പെങ്ങളൂട്ടീടെ കല്യാണം ഇനിയങ്ങനെ അനാവശ്യമായി നീളും എന്ന വ്യാകുലചിന്ത ആർക്കും വേണ്ട !.ഞാൻ ഒപ്പം ഉണ്ടാവുമോ

💬 Comments

View all comments