Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
ഞങ്ങൾ എന്തിനും റെഡിയാ...ഒരുമിച്ച് ഒരു ദിവസം ഒരു പന്തലിലോ...ഒറ്റയ്ക്കോ ?...എങ്ങനെ വേണമെങ്കിലും ....''
മറുപടിയായി അമ്മായി....'' മോള് പറഞ്ഞപോലെ അതൊരു രസമുള്ള അനുഭവം ആയിരിക്കും. ഒരുദിവസം ഒരു പന്തലിൽ, ഏട്ടൻറെയും അനിയത്തീടെയും താലികെട്ട് . കല്യാണം വിളിയും തയ്യാറെടുപ്പുകളും എല്ലാം ഒരുമിച്ച് . എല്ലാത്തിനും എളുപ്പവും, സുഖവുമാവും. ഇവൻ സമ്മതിച്ചാൽ നമുക്ക് നോക്കാം. ''
അതുകേട്ട് അഭിയുടെ 'അമ്മ...'' എന്നാ എല്ലാവരുടെയും ആഗ്രഹം അങ്ങനാണെങ്കിൽ, അങ്ങനെതന്നെ നടക്കട്ടെ...പ്രത്യേകിച്ച് എൻറെ പൊന്നുമോളുടെ. അവളുടെ മുഖത്തെ ആ ചിരിയും സന്തോഷവും കണ്ടില്ലേ?. എത്ര നാളിനുശേഷമാ...മോളെ ഞാനിങ്ങനെ ഇത്ര പ്രസ്സന്നവതിയായ് കാണുന്നത് . ഒന്ന് സമ്മതിക്കേൻറെ അഭീ, നിനക്കെന്താ ചേതം ?...അവളുടെകൂടി ഒരു ആഗ്രഹമല്ലേ?...ഇതെങ്കിലും ഒന്ന് നടത്തികൊടുക്ക്.നിൻറെ കുഞ്ഞനിയത്തി അല്ലെ അവള്. ''
കുറച്ചു ഗൗരവം ഏറ്റെടുത്തു അഭി....'' സഹോദരൻ എന്ന സ്‌ഥാനം സ്വയം ഏറ്റെടുത്തത്, കല്യാണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനല്ല, പാലിക്കാൻ തന്നെയാ. പണ്ടും, ഇന്നും എന്നും എനിക്കവളു പെങ്ങളൂട്ടി തന്നെ. അതിനാൽ ഒരേട്ടൻറെ സ്‌ഥാനത്തുനിന്നു തന്നെയാണ് ഞാൻ പറഞ്ഞത്. ഞാനിവിടെ ഇല്ലെങ്കിലും അവളുടെ കല്യാണ ആലോചനകൾ മുറപോലെ നടക്കും. കല്യാണവും വളരേ ഭംഗിയായി...ആര്ഭാടമായിത്തന്നെ നടക്കും. ഒന്നിനും ഒരു കുറവും വരുത്താതെ, വേണ്ടുന്ന ആളും അർത്ഥവും എല്ലാം തയ്യാറാക്കി വച്ചിട്ടുണ്ട്. ബാങ്കിൽ അവളുടെ പേരിലിട്ടിരിക്കുന്ന പണം അഥവാ, പേരെങ്കിൽ അറിയിച്ചാ മതി...ഇനിയും അയച്ചുതരാം.''
അപ്പോഴേക്കും, അതുകേട്ട് ക്ഷുഭിതൻ എന്നപോലെ അഭീടച്ഛൻ.....'' നിൻറെ പൊന്നും പണവും ഒന്നുമല്ല, ഇവിടെ ആർക്കും അത്യാവശ്യം.. .അതൊക്കെ വേണ്ടവണ്ണം അളിയൻ കരുതിയിട്ടുണ്ട്. നിൻറെ വിഹാഹകാര്യത്തിൽ ഉള്ള നിൻറെ അഭിപ്രയാം നീ തുറന്ന് പറ. അതിനാണ് അവർ കാത്തുനിൽക്കുന്നത്.
💬 Comments
View all comments