0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 1.1K

രണ്ട് കല്യാണവും ഒരുമിച്ചു നടത്താൻ ഞങ്ങൾക്ക് എല്ലാപേർക്കും പൂര്ണസന്തോഷം തന്നെ !.നിനക്ക് തീരുമാനമൊന്നും ഇല്ലേ ?.''

തീരുമാനം ഉറപ്പിച്ചു അഭി തുടർന്നു....'' ഒരു വിവാഹത്തെക്കുറിച്ചു, ഞാൻ ഇതുവരെ ചിന്തിച്ചിട്ട് കൂടിയില്ല.ചിന്തിച്ചാൽത്തന്നെ, അത് ആലോചിക്കാനും നടത്താനും പറ്റിയ സമയവും എനിയ്ക്കിപ്പോൾ തീരെയില്ല. അതിനുപറ്റിയ മാനസ്സിക അവസ്‌ഥയിലുമല്ല....തൽക്കാലം ഞാനിപ്പോൾ . വിധി ഉണ്ടെങ്കിൽ, നടക്കേണ്ടതെല്ലാം...നടക്കേണ്ടുമ്പോൾ നടക്കും !. ഇപ്പോൾ, നാളത്തെ ട്രെയിനിന് ടിക്കറ്റ് മാറ്റിയെടുത്തിട്ടാണ് ഞാൻ വന്നേക്കുന്നത്. നാളെത്തന്നെ ഞാൻ ബോംബെക്ക് മടങ്ങും. ഒത്താൽ അധികം വൈകാതെ ദുബായിലേക്കും. കമ്പനിയുടെ ഒരു പുതിയ ഓഫിസ് അവിടെ തുടങ്ങുന്നുണ്ട്. മാനേജർ ആയിട്ടാണ്. ബെസ്റ്റ് ഓഫർ ആയതുകൊണ്ട് പോകാതിരിക്കാനാകില്ല . എങ്കിലും ശ്രീമോൾടെ വിവാഹം ശരിയാവുമ്പോൾ...കഴിവതും ഞാൻ മടങ്ങിയെത്തും. ഇല്ലെങ്കിലും....മംഗളമായിത്തന്നെ അത് നടന്നോളും. നവദമ്പതിമാരെ വിസ കൊടുത്തു വരുത്തി...അവിടെവച്ചു ഞാൻ കണ്ടോളാ൦ . അത് ഞാൻ ഒരുപക്ഷെ കല്യാണത്തിന് വന്നാലും, ഇല്ലേലും അവരുടെ ''ഹണിമൂൺ'' ദുബായിൽ വച്ചുതന്നെ ആവും ഉറപ്പ് !. ''

ഇത്രയും പറഞ്ഞു എല്ലാവരെയും ഒന്ന് പരതി...ശ്രദ്ധിച്ചു നോക്കി, ഉപസംഹാരമായി അഭി..... '' ശരി, ഇപ്പോൾ എല്ലാർക്കും കാര്യങ്ങളൊക്കെ കലങ്ങിത്തെളിഞ്ഞു ഒന്ന് കൃത്യമായി കാണുമല്ലോ ?.നാളത്തെയാത്രക്ക് ചിലതെല്ലാം ഒരുക്കാനുണ്ട്. ഞാനങ്ങോട്ട് ചെല്ലട്ടെ....നിങ്ങൾ സംസാരിച്ചിരിക്ക് ....''

പറഞ്ഞു, അഭി അവൻറെ സ്വന്തം മുറിയിലേക്ക് പ്രവേശിച്ചു. അളിയനും അളിയനും നാത്തൂൻമാരും പൊന്നുമോളുമായി ചേർന്ന് ഭാവി കാര്യങ്ങൾ ചർച്ചയാക്കി മെനഞ്ഞു. അതിനടക്ക്, സഭയിൽ...വാക്ക് തർക്കങ്ങളും, പൊതുഅഭിപ്രായങ്ങളും, തമാശകളും, തീരുമാനവും ഒക്കെ മാറിമറിഞ്ഞു വന്നു. എല്ലാവരും ഒരേകൺഠത്തിൽ സംസാരിച്ചതും...അഭിപ്രായ ഐക്യത്തിൽ എത്തിയതും എന്നാൽ ഒരു കാര്യത്തിൽ മാത്രമായിരുന്നു. അഭിയെ എങ്ങനെ?...എവിടുന്നു?...എത്രയുംവേഗം ഒരു പെണ്ണുകെട്ടിക്കാം!. വിഷയത്തിൽ...കൂലംകഷമായ ചർച്ചയും...തർക്കങ്ങളും

💬 Comments

View all comments