Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
തീരത്തെത്തിയപ്പോൾ...വണ്ടി ഒന്നുകൂടി ഒന്നുലഞ്ഞു, ഒന്നുകൂടി വേഗം വളരെ കുറച്ചു ഇഴഞ്ഞുനീങ്ങി.. ചെറുതിരകൾ ആർത്തണച്ചു താളമടിച്ചു, ഓരോന്ന് ഓരോന്നായി...തീരങ്ങളെതീരരങ്ങളെ പുൽകി മടങ്ങുന്നു. വേലിയിറക്കത്തിൽ ഇറങ്ങി കിടക്കുന്ന നീലസമുദ്രത്തിൽ സന്ഡ്യാകിരണങ്ങൾ ചെഞ്ചായ0 നിറച്ചു വർണ്ണാഭ ഒഴുക്കുന്നു. ഭൂമിയും ആകാശവും തിരയും തീരവും കടലും പറവകളും അംബരാന്തവും ഒന്നിക്കുന്ന അപൂർവ്വ സായാഹ്‌ന വർണ്ണസൗന്ദര്യം. കൂടെ കാറ്റും കിളിയു൦ കടലും ഒരുക്കുന്ന ഹൃദയാർദ്രസംഗീത വിരുന്നും. വിജനത നിറഞ്ഞ അവയുടെ കളിത്തട്ടിൽ...അഭി മിഴിയും മനവും തുറന്നിട്ടു. അഴകും ഈണവും അവനുള്ളവും....തിരയും തീരവും പോലെ, അവനുള്ളിൽ ഓർമ്മകളുടെ ഓണവിസ്മയം വിതച്ചു....കയറിയിറങ്ങി പോയി.
കാർ അവിടവും വിട്ട് ഒരു നൂറുവാര അപ്പുറം...വടക്കോട്ട് തിരിഞ്ഞു വളഞ്ഞു, അകത്തേക്ക് പ്രവേശിച്ചു. അതിനെതിരെ ഉള്ളിലേക്ക് കാറ്റാടിമരങ്ങൾ മതിലുകൾ പാകിയ വഴിയിലൂടെ നീങ്ങിയ വണ്ടി, പയ്യനെ കുറച്ചകത്തായി കൂറ്റൻ ബോർഡ് സ്‌ഥാപിച്ച വലിയ കെട്ടിടത്തിന് അരികിലായി ചെന്നുനിന്നു. ഒരുവശം വലിയ കെട്ടിടവും...മറുവശം നീണ്ട മുളകുടിലുകളും ചേർന്ന ഒരു വലിയ റസ്റ്റാറൻറ് സമുച്ചയത്തിന് മുന്നിലുള്ള അതിവിശാലമായ കാർ പാർക്കിങ് ഏരിയയിൽ വണ്ടിയിട്ട്, കൂട്ടുകാർക്കൊപ്പം അഭി അതിൽ നിന്നും ഇറങ്ങി. തൊട്ട് മുൻപിൽ കണ്ട '' സോണാസ് ഫുഡ്‌ഡി ഫോണിക്സ്'', എന്ന ബോർഡിന് താഴെകൂടി റസ്റ്റാറന്റിലേക്ക് പ്രവേശിക്കാൻ തുടങ്ങിയ അവരെ വരവേറ്റത്, അവരെ സ്വീകരിക്കാൻ പുറത്തേക്ക് എത്തിച്ചേർന്ന ആരൊക്കെയോ ആയ ഒരു കൂട്ടത്തെ ആണ്. പ്രവേശന വാടത്തിൽ മെർക്കുറി ലാമ്പിൻറെ കനത്ത പ്രകാശ വലയത്തിൽ കൂട്ടത്തിലെ പ്രധാനിയെ മനസ്സിലാക്കി എടുക്കുവാൻ ഒരു പ്രയാസവും ഉണ്ടായില്ല. ''....ഓ മൈ ഗോഡ് !...അലീന !...'' അഭിയുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.
സുദീർഘമായ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ലീന എന്ന
💬 Comments
View all comments