0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
അലീനയുടെ മെർക്കുറിയെ വെല്ലുന്ന കാന്തിക പ്രഭാകാന്തിയിൽ...ജ്വലിച്ചു തിളങ്ങി നിൽക്കുന്ന ഐശ്വര്യമാർന്ന പുഞ്ചിരിച്ച മുഖം !. പട്ടുസാരി ധരിച്ചു...മന്ദസ്മിതത്തിൽ കുളിച്ചു...കൈകൾകൂപ്പി...തേജസ്വിനിയായി നിൽക്കുന്ന ആ ദിവ്യരൂപം കൺമറയാതെ അഭി വീണ്ടും വീണ്ടും നോക്കി. ഒറ്റനോട്ടത്തിൽ...അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല, ഒരിക്കൽ തൻറെ എല്ലാം എല്ലാമായിരുന്ന ആ അലീന തന്നെയാണോ ?...ഇത്. തൻറെ കണ്ണുകൾക്കാണോ ?...അതോ ബുദ്ധിക്കോ...കുഴപ്പം ?. അവളുടെ പഹയാ സൗന്ദര്യമിഴിവിന് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ല. അഴകുകൾ കുറേക്കൂടി വർദ്ധിച്ചെങ്കിലേ ഉള്ളൂ. പതിനഞ്ചു കൊല്ലത്തെ കാലവ്യത്യാസത്തിനിടയിൽ, ഒടുവിൽ....അവളെ കാണുമ്പോൾ...വട്ടകണ്ണടയും ധരിച്ചു വളരെ ക്ഷീണിതയായി ഒരു ടീച്ചറമ്മയെ പോലെ....ആ രൂപം ഇപ്പോഴും മായാതെ മനസ്സിൽ പച്ചപിടിച്ചു കിടക്കുന്നുണ്ട്. ഇപ്പോൾ...കണ്ണട ഒഴിവാക്കി, ഷാമ്പൂ തേച്ചു പരത്തിയിട്ട അളകങ്ങളും... മിതമായെങ്കിലും ആകർഷകമായ മുഖചമയങ്ങളും...ഒക്കെയായി പഴയ ആരാധന വീണ്ടും ഉള്ളിലുണർത്തി പോവുന്ന, മറ്റൊരു പുതിയ ലാവണ്യരൂപം !. മുഖത്താണെങ്കിലും പ്രസാദാത്മകത നിറഞ്ഞുതൂവി നിൽക്കുന്നു. കേട്ടത് ശരിയാണെങ്കിൽ...കാലങ്ങൾ നീങ്ങി, ദുഖങ്ങളൊക്കെ കുറഞ്ഞു...മകൾ
കല്യാണപ്രായമായി, അവളുടെ കല്യാണവും ഏകദേശം ശരിയായി. സ്വാഭാവികമായും അപ്പോൾ, സ്വസ്‌ഥതയും സമാധാനവും അതിന് അനുസൃതം കൂടും.... വയസ്സും കാലവും കൈവിട്ട്, സന്തോഷം അകതാരിൽ നിർവൃതീ നൃത്തം നിറയ്ക്കും. പ്രായ൦ അവളെ നന്നായി ചെത്തി മിനുക്കി, മനോന്മയിയാക്കി...നല്ലൊരു അംഗലാവണ്യവതിയിൽ എത്തിച്ചിട്ടുണ്ട്. സൗന്ദര്യത്തിൽ ഇപ്പോഴും യാതൊരു ഉണ്ടാവും ഇല്ലെന്ന് മാത്രമല്ല, കുറേക്കൂടി പ്രൗഢയാക്കി മാറ്റിയെങ്കിലേ ഉള്ളൂ. അഭി ലീനയെ അംഗപ്രത്യംഗം, നിരീക്ഷിച്ചു അളന്ന് തിട്ടപ്പെടുത്തുന്നതിന് ഇടയിൽ.... '' അഭീ എന്തൊക്കെയുണ്ട് ?....യാത്രയൊക്കെ സുഖമായിരുന്നു ?....'' ലീനയുടെ വക വളരെ സ്വാഭികതയോടെ കൗതുകം നിറഞ്ഞൊരു ചോദ്യം വന്നു. ലീനയുടെ കർണ്ണപീയൂഷമാർന്ന ചോദ്യത്തിന്, ഞെട്ടിയുണർന്ന അഭി, പെട്ടെന്ന് ഒറ്റവാക്കിൽ ഉത്തരം

💬 Comments

View all comments