Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
സാധാരണ ജീവിത0 വിട്ട്, പുതിയൊരു ചിന്തയോ തീരുമാനമോ ഞാൻ ഇതുവരെ എടുത്തിട്ടില്ല. അഥവാ എന്തെങ്കിലും ഒരു വ്യതിയാനം എൻറെ ജീവിതത്തിൽ വന്നു ഭവിക്കുകയാണെങ്കിൽ....അതെൻറെ മിലിമോളുടെ മിന്നുകെട്ടിന് ശേഷം മാത്രമായിരിക്കും, ഉറപ്പ്. അതിനുശേഷം നിങ്ങൾക്ക് എന്നോട് എന്ത് വേണേൽ ആവാം. അതുവരെ ജസ്റ്റ് ലീവ് മീ എലോൺ . എൻറെ ജീവിതം എനിക്ക് മാത്ര0 വിട്ട്, എന്നെ പാടേ എനിക്ക് വിട്ടുതരൂ പ്ലീസ്...'' ലീന കൈകൂപ്പി കേണു ‘’.
ലീനയുടെ യാചനാ ഭാവത്തിൽ അല്പം പരിഭ്രാന്തി കലർന്ന് ഹരി...'' നോ,നോ...ലീനയെ ഒട്ടുംതന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. കാറിൽവച്ചു ചർച്ചചെയ്ത് എടുത്ത വിഷയവുമല്ല.ബിഹൈൻഡ് ഓൾ അദർ തിങ്ക്സ്...നിങ്ങൾ രണ്ടുപേരുടെയും നന്മ മാത്രമേ ഞങ്ങൾ ആഗ്രഹിച്ചുള്ളു. വേദനിപ്പിച്ചെങ്കിൽ, പ്ലീസ് പാർടൺ അസ് ആൻഡ് ജസ്റ്റ് ലീവ് ഇറ്റ് .അഭിയുടെ അവസ്‌ഥകണ്ട് ലീന ബ്രോഡായി, എല്ലാം ചോദിച്ചുകൊള്ളൂ...എന്ന് ആവശ്യപ്പെട്ടപ്പോൾ...അങ്ങനെ ചോദിച്ചെന്ന് മാത്രം. ഫോർഗെറ്റ് ഇറ്റ് ''.
പറഞ്ഞവസാനിപ്പിച്ചു, ഹരി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. ലീനയുടെ മുഖം ദർശിച്ചു അവൾ കൂടുതൽ വിഷണ്ണയായി കാണപ്പെടുന്നത് അവർ മനസ്സിലാക്കി. ലീനയും...'' ഒന്നും വേണ്ടായിരുന്നു '' എന്നു ചിന്തിച്ചു പരിതാവസ്‌ഥയിൽ എല്ലാവരെയും ആശ്വസിപ്പിക്കാൻ എന്നപോലെ പറഞ്ഞു...ഇരിക്ക്, ഇരിക്ക്...അതിന് എന്തിനാ എണീറ്റ് നിൽക്കുന്നെ...എല്ലാവരും ഇരുന്ന് സംസാരിക്കൂ. എനിക്ക് പ്രശ്നമൊന്നുമില്ല.''.
പിന്നെ, ഷമീറിൻറെ ഊഴമായി. ഒന്നനങ്ങി,എണീൽക്കാൻ ശ്രമിച്ചു, പതിയെ തുടങ്ങി...'' ലീനയുടെ വിശദീകരണങ്ങളൊക്കെ വിശദമായി കേട്ട്, ഞങ്ങൾക്ക് ഏകദേശ൦ എല്ലാം വ്യക്തമായി മനസ്സിലായി. ഞങ്ങൾക്ക് ചോദിക്കാനുള്ള ചോദ്യങ്ങളും...അതിനുള്ള മറുപടികളും... ചോദിച്ചും കേട്ടും അതും തൃപ്തിയായി. ഇനി, പുതിയതായി എന്തെങ്കിലും ചോദിക്കാനോ ?...പറയാനോ ?...അതുവഴി, ലീനയെ തെല്ലെങ്കിലും വിഷമിപ്പിക്കണമെന്ന് ലവലേശം മനസ്സിൽ
💬 Comments
View all comments