Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
ബാക്കിയില്ല. അഭിക്ക് ഇനി എന്തെങ്കിലും ലീനയോട് കൈമാറാനോ, ലീനക്ക് അവനോട് എന്തെങ്കിലും സ്വകാര്യങ്ങൾ സംസാരിക്കാനോ ഒക്കെ കാണും. ഞങ്ങൾ അപ്പോഴേക്ക് പുറത്തേക്കിറങ്ങി, ഒരു സിഗററ്റൊക്കെ വലിച്ചു കാത്തുനിൽക്കാം. എല്ലാം തീരുമ്പോൾ തിരികെവരാൻ....അതിനാണ് എണീറ്റത്, തൽക്കാലം നടക്കട്ടെ. ''
പെട്ടെന്ന്, അതുവരെ ഒന്നും സംസാരിക്കാതെ, മൗനത്തിൻറെ വാല്മീകത്തിൽ ഒളിഞ്ഞിരുന്ന അഭിജിത് മൗനം ഭജിച്ചു നനുത്ത സ്വരത്തിൽ...'' എന്നെച്ചൊല്ലി, നിങ്ങളാരും പരസ്പരം തർക്കിക്കുകയോ വഴക്കിടുകയോ വേണ്ടാ. ആവശ്യം വരുമ്പോൾ സംസാരിക്കാം...എന്ന് കരുതി മിണ്ടാതെ ഇരുന്നെന്നേയുള്ളൂ...ഒന്നും പറയാനില്ല എന്നൊന്നും അതിനൊരു അർത്ഥവുമില്ല. നിങ്ങൾ എല്ലാവരുടെയും സ്നേഹപൂർണ്ണമായ ക്ഷണം, ലീനയുടെ കൃത്യസമയത്തുള്ള
ഇടപെടീലുകൾ...വളരെ സുഖമായി എന്നെ ഇവിടെ എത്തിച്ചു. അതിന് നിങ്ങൾ എല്ലാവരോടും എൻറെ വിലപ്പെട്ട നന്ദിയു൦ സ്നേഹവും ഞാൻ അറിയിച്ചുകൊള്ളുന്നു. ഇവളുടെ ആവശ്യങ്ങൾ ഉണർത്തിച്ചുകൊണ്ടുള്ള നിർബന്ധങ്ങൾക്കെല്ലാം വഴങ്ങി, ഞാൻ ഇവിടെ എത്തിച്ചേർന്ന സ്‌ഥിതിക്ക്...ഇനി- ഈ ചടങ്ങുകളിൽ എല്ലാം പങ്കെടുക്കുക- എന്നൊരു ബാധ്യത കൂടി എന്നിൽ അവശേഷിക്കുന്നുണ്ട്. അതിൽ ഭംഗിയായി പങ്കെടുത്തു....നമ്മൾ സുഹൃത്തുക്കൾ എല്ലാവരുടെയും സ്‌നേഹാദരവുകൾ പരസ്പരം കൈയേറി...ആർക്കുമൊരു ഭാരമാവാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ, വന്നപോലെ ഞാൻ മടങ്ങി പൊയ്ക്കൊള്ളാം. അതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുതന്ന്... എല്ലാവരും എന്നോട് സൗമനസ്യം കാണിക്കുക, ഇത്രയേ എനിക്ക് ഇപ്പോൾ പറയാനുള്ളൂ. നിങ്ങൾക്കെല്ലാം പറയാനുള്ളത് പറഞ്ഞു കഴിഞ്ഞെങ്കിൽ...ഇന്നത്തേക്ക് നമുക്ക് പിരിയാം. ഇവിടിനി തങ്ങുന്ന ഓരോ നിമിഷവും, ലീനക്ക് വിഷമതകൾ മാത്രമാവും നമുക്ക് സമ്മാനിക്കാനാകുക. സോ വീ മേ ജസ്റ്റ് ലീവ് ഹിയർ ആൻഡ് മേക്ക് ഫ്രീ ഹേർ '' .
ലീന ഇടക്കുകയറി, കൺഠശുദ്ധി വരുത്തി, ഒന്ന് ശബ്ദം കടുപ്പിക്കാൻ ശ്രമിച്ചു...'' അഭി എന്താ പറഞ്ഞേ...ഇല്ലഭി, ഇടക്ക് എൻറെ
💬 Comments
View all comments