0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
വീടുകളിലേക്ക് തിരിച്ചു. രണ്ടായിരത്തി പതിനേഴ് സെപ്റ്റംബർ ഏഴ് (2017 - 9 -7 )........ സെപ്റ്റംബർ മാസത്തിലെ മനോഹരമായ ഒരു തെളിഞ്ഞ പ്രഭാതം.... തലസ്‌ഥാന നഗരിയിലെ വളരെ പ്രശസ്‌തമായൊരു കലാലയ അങ്കണം...... കലാലയത്തിന് ഉള്ളിലെ അതിലും മനോഹരമാർന്നൊരു മിനി
ഓഡിറ്റോറിയം...... അവിടെ, അന്നേദിവസം....തൊണ്ണൂറ്- തൊണ്ണൂറ്റി രണ്ട് ( 90 - 92 ) കാലയളവിൽ സാമ്പത്തികശാസ്ത്രം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തു... ബിരുദപഠനം പൂർത്തിയാക്കി ഇറങ്ങിയ വിദ്യാർഥി-വിദ്യാർഥിനികളുടെ ഒരു വലിയ കൂട്ടായ്മയുടെ ഉത്സവം അരങ്ങേറുകയാണ്. '' കിലുക്കം'' എന്ന് നാമകരണം ചെയ്യപ്പെട്ട്, സാമൂഹ്യ മാധ്യമങ്ങളിലാകെ ഒരു ''മുഴക്കം'' ആയി മാറ്റൊലികൊണ്ട് നിറഞ്ഞുനിന്ന പഴയ വിദ്യാർഥികളുടെ പുതിയ സംഘടനയുടെ ഇദംപ്രഥമമായ ഒരു കൂടിക്കാഴ്ച !. അങ്ങനൊരു കൂട്ടായ്മ ആയതുകൊണ്ടാവാം...ആ പുനഃസമാഗമ സഖ്യത്തിന് ഏതാണ്ട് ഒരുമിച്ചു പഠിച്ച വിദ്യാർഥി-വിദ്യാർത്ഥിനികളുടെ നല്ലൊരു പങ്കാളിത്തം കൊണ്ട് ''കമനീയം ആയിരുന്നു ചടങ്ങ്. ആകെ ഉണ്ടായിരുന്ന ആൺകുട്ടികളിൽ മുക്കാൽ ഭാഗവും....പെൺകുട്ടികളിൽ നല്ല ശതമാനവും അവിടെ സന്നിഹിതരായിരുന്നു. അതിൽത്തന്നെ മിക്കവാറും, തങ്ങളുടെ ജീവിതപങ്കാളികൾ, മക്കൾ എന്നിവർ സഹിതം...കുടുംബസമേതമായിട്ട് തന്നെയായിരുന്നു ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നിരുന്നത്. അവരുടെ പുനഃസമാഗമ സന്തോഷങ്ങൾക്ക് ചാരുത പാകാൻ...അപ്പോൾ ജീവനോടെ ഉണ്ടായിരുന്ന അവരുടെ പ്രിയകരായ കുറച്ചു അധ്യാപകരുടെ സജീവസാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു വേദി .അനാരോഗ്യർ എങ്കിലും ക്ഷണം സ്വീകരിച്ചു കൃത്യസമയത്തിന് അവിടെ എത്തിച്ചേരാൻ അവരിൽ പലരും നല്ലരീതിയിൽ സന്മനസ്സ് കാട്ടി.എല്ലാവരും എത്തിച്ചേർന്നു, കൃത്യം പത്തുമണിക്ക് തന്നെ ചടങ്ങ് ഔദ്യാഗികമായി സമാരംഭിച്ചു. ഈശ്വരപ്രാർഥനയിൽ തുടങ്ങി, വാക്കുകളിലൂടെ ഗുരുവന്ദ്യരെ വണങ്ങിയും സ്തുതിച്ചും മുന്നേറിയ ചടങ്ങ്...പിന്നെ, ചെണ്ടും, മെമെന്റോയും, ഉപഹാരങ്ങളും നൽകി അവരോട് ആദരവ് പുലർത്തി സംസാരം അവസാനിപ്പിച്ചപ്പോഴേക്കും അതിൻറെ

💬 Comments

View all comments