0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 1.7K

അലീന മരിക്കണം !. ഞാൻ നിന്ന് കൊടുത്താലല്ലേ ലീനയെ അവർ വേറെ കല്യാണം ചെയ്തു കൊടുക്കയുള്ളൂ ?....എൻറെ ഇഷ്‌ടം അവർ അംഗീകരിച്ചു തന്നില്ലേൽ , ഞാൻ വെറും കയ്യോടെ ഇറങ്ങി വരും . അപ്പോൾ നീ എന്നെ വിളിച്ചിറക്കി കൊണ്ടുപോയി വിവാഹം ചെയ്‌തു അന്തസ്സായി സംരക്ഷിച്ചോണം !. ''''

'''' അതിനു ഞാൻ ഇപ്പോഴേ തയ്യാറാ ....പിന്നെ , നീ പറഞ്ഞ ഭീരു !. അതെ നിന്നോടുള്ള സ്നേഹത്തിനു മുന്നിൽ ഞാൻ എന്നും ഒരു ഭീരു തന്നെയായിരുന്നെടീ .അതിനു കാരണം , എനിക്ക് നീയെന്നും...എൻറെ ചുറ്റുവട്ടത്തെ പൂന്തോപ്പിൽ ഒരിക്കലും വാടാതെ , കൊഴിയാതെ , പരിമളം പടർത്തി നിൽക്കുന്ന ഒരു വലിയ വസന്തപുഷ്പം ആയിരുന്നു . ആ അനാഘറാത കുസുമത്തെ തെല്ലും നോവിക്കാതെ , ഒരു ഇതൾ പോലും നഷ്‌ടപ്പെടുത്താതെ , മുറിപ്പെടുത്താതെ……..ശ്രദ്ധയോടെ അടർത്തിയെടുത്തു എന്റെ മനസ്സിൻറെ വിഗ്രഹത്തിൽ ചാർത്താൻ വേണ്ടി മാത്രം ആയിരുന്നു നിനക്ക് മുന്നിൽ മാത്രം ഞാനെന്നും ഒരു ഭീരുവായി ജീവിച്ചു പോന്നത് !. നിന്റെ സ്മിത ആന്റിക്കും നിനക്കും തന്ന വാക്കുകൾ !......നീ ഓർക്കുന്നോ ....അതാണ് എന്നെ ഇത്രക്കും ഭീരു ആക്കിയത് . ക്ഷമിക്കെടീ !.''''

'''' നിൻറെ കളങ്കമില്ലാത്ത പ്രണയത്തിനു മുൻപിൽ ആ വാക്കുകൾക്ക് മാറ്റം വരുത്താമായിരുന്നു . പക്ഷെ നിൻറെ ആത്മാർഥത , നിഷ്‌ഠ , ആദർശം ....എല്ലാത്തിനെയും ഞാൻ നിന്നെപ്പോലെ വിലമതിക്കുന്നു . സാരമില്ല, നമുക്ക് ഫൈറ്റ് ചെയ്യാം !...ഇല്ലേൽ എല്ലാം ഉപേക്ഷിച്ചു ഇറങ്ങിവന്ന് നമുക്ക് ഒരുമിച്ചു ജീവിക്കാം !. അത്രക്ക് ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ ഇല്ലാത്തൊരു

💬 Comments

View all comments