Chapter Title : പ്രണയം പൂക്കുന്ന നഗരം [M.KANNAN]
അവരൊക്കെ ഇവിടെ എറണാകുളം തന്നെ ഉള്ളവർ ആണ്. പിന്നെ വർക്ക് ചെയ്യുന്ന രണ്ടു പേർ ബ്രേക്കിൽ ഇറങ്ങുന്നതാണ്. എല്ലാവരും ഇപ്പോൾ എനിക്ക് വേണ്ടി വെയ്റ്റിംഗ് ആണ്. വൈകിട്ട് കാണാം “
ഗീതേച്ചിയുടെ മറുപടി കേൾക്കാൻ നിൽക്കാതെ ഞാൻ പുറത്തേക്കു ഇറങ്ങി.
“ചെയ്തത് മോശം ആയോ” എന്റെ മനസ്സിൽ ആ ചോദ്യം പല തവണ വന്നു.
“ഏയ് പരിചയം ഇല്ലാത്ത ഒരാളുടെ അടുത്ത് നിന്ന് എങ്ങനെയാ”
“അതിനു അവർക്ക് എന്നെ നല്ലപോലെ അറിയാവുന്ന പോലെ ആണ് സംസാരം”
“എന്നാലും വേണ്ട. നേരിട്ട് പരിചയപ്പെട്ടിട്ടു ആകാം.”
ബൈക്ക് എടുത്ത് പുറത്തേക്കു ഇറങ്ങി, അപ്പോൾ അവിടെ സെക്യൂരിറ്റിയുടെ ക്യാബിനിൽ പുതിയ ആൾ ആണ്. അയാൾ എന്നെ കണ്ടു ചിരിച്ചു.തിരികെ ഞാനും.
ഇത് മനോജ് ചേട്ടൻ ആയിരിക്കും. തിരികെ വന്നിട്ടു പരിചയപ്പെടാം.
ഉച്ചക്ക് നല്ല ഫിഷ് ഫ്രൈ, സീ ഫുഡ് എല്ലാം കിട്ടുന്ന ഒരു കടയിലേക്ക് ആണ് പോയത്. ഇതും നല്ല ഫേമസ് ആണ്. അവിടെ ഞാൻ ഒരു തവണ പോയിട്ടുണ്ട് ഫ്രിണ്ട്സിന്റെ കൂടെ.
അത്യാവശ്യം ദൂരം ഉണ്ടായിരുന്നെങ്കിലും അവിടെ നിന്ന് തന്നെ ഇന്നത്തെ ഊണ് എന്നൊരു മൈൻഡിൽ ഞാൻ അങ്ങോട്ടേക്ക് വിട്ടു. 20 മിനിറ്റ് എടുത്തു അവിടെ എത്താൻ.
കഴിക്കാൻ നല്ല തിരക്ക് ആണ്. ബൈക്ക് ആയതുകൊണ്ട് പാർക്കിംഗ് ബുദ്ധിമുട്ട് ആയില്ല.
സീറ്റ് എല്ലാം ഫിൽ ആണ്.പിന്നെ ഒരാൾ മാറിയാൽ ഉടനെ കെറുവാൻ ആളുകൾ വെയിറ്റിങ്ങും.
എന്ത് ചെയ്യാൻ. ഞാനും വെയിറ്റ് ചെയ്യുക തന്നെ. ഒറ്റക്കായത് കൊണ്ട് സീറ്റ് പെട്ടെന്ന് കിട്ടുമായിരിക്കും. ഫോണും നോക്കി പുറത്തെ മരത്തിനു ചുവട്ടിലെ ബെഞ്ചിൽ ഇരുന്നു.
💬 Comments
View all comments