Chapter Title : പ്രണയമാണ് ഇപ്പോഴും [Smitha]
"ജയന് ഇത്രേം മുതിർന്ന മകളോ?" അയാൾ പുഞ്ചിരിച്ചു. പെട്ടെന്ന് മറ്റുള്ളവരും ചുറ്റും കൂടി. സാഹിത്യ പ്രേമിയായ ജില്ലാ കളക്റ്ററാണ് പുസ്തക പ്രകാശനം നിർവഹിക്കുന്നത്. കരഘോഷത്തിനിടയിലൂടെ ജയകൃഷ്ണൻ വേദിയിലേക്ക് കയറുമ്പോൾ അയാൾ മീരയെ നോക്കി. "മോളും വാ സ്റ്റേജിലേക്ക്," അവൾ പുഞ്ചിരിച്ചു. "ഇല്ല," അവൾ വിസമ്മതിച്ചു. "എനിക്ക് അച്ഛനെ ശരിക്ക് കാണാൻ താഴെ ഇരുന്നാൽ മതി..." അവൾ വേദിക്ക് തൊട്ടുമുമ്പിൽത്തന്നെയിരുന്നു. കളക്‌ടർ ആദ്യം കവിയെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും സംസാരിച്ചു.പിന്നെയായിരുന്നു പ്രകാശനം. അതിനു ശേഷം ജയകൃഷ്ണൻ മൈക്കിനെ സമീപിച്ചു. "എന്റെ ഈ പുസ്തകം ഞാൻ സമർപ്പിക്കുന്നത്...ഇതിൽ പറഞ്ഞിരിക്കുന്നത് പോലെ എന്നെ വിട്ടുപിരിഞ്ഞുപോയ എന്റെ ഭാര്യ ഗായത്രി ചതുർവേദിയ്ക്കാണ്..." കണ്ണുകൾ വേദിയ്ക്ക് മുമ്പിലിരുന്ന മീരയെ തിരഞ്ഞു. അവൾ പുഞ്ചിരിയോടെ അയാളെ നോക്കി. "ഒരിക്കൽ സൈനികനായിരുന്ന അവളുടെ ബന്ധു അതിർത്തിയിൽ രക്തസാക്ഷിയായപ്പോൾ, അയാളുടെ ശരീരം അവളുടെ ഗ്രാമത്തിലെത്തിച്ചപ്പോൾ ഞാൻ അരികിൽ ഉണ്ടായിരുന്നു. അന്ന് അടുത്ത ബന്ധുക്കൾ ഒക്കെ അദ്ദേഹത്തിന്റെ നെറ്റിയിൽ ചുംബിക്കുന്നത് ഞാൻ കണ്ടു. രണ്ടു ദിവസങ്ങൾക്ക് ശേഷം ഗായത്രി എന്നോട് ചോദിച്ചു. പ്രപഞ്ചത്തിലെ ഏറ്റവും മറക്കാനാവാത്ത മാധുര്യമുള്ള ചുംബനമേതാണ്? അമ്മയുടെ ചുണ്ടിൽ നിന്ന് അപ്പൂപ്പൻ താടിപോലെ കുഞ്ഞിന്റെ കവിളിലേക്ക് പറന്നിറങ്ങുന്ന ചുംബനമാണോ? മന്താരപ്പൂക്കൾ നിറഞ്ഞ താഴ്വാരത്ത് മഴവില്ലുകൾ സാക്ഷി നിൽക്കേ ആണ് പെണ്ണിന് നൽകുന്ന ആദ്യത്തെ ചുംബനമാണോ? ഭാര്യയുടെ ജഡത്തിന്റെ മരവിച്ച ചുണ്ടിൽ വിരഹ സ്നിഗ്ധനായ പുരുഷനർപ്പിക്കുന്ന അന്ത്യ ചുംബനമാണോ? ഏതാണ്? അവസാനം പറഞ്ഞ ആ ചുംബനത്തിന്റെ ഊഷ്മാവാണ് ഈ കവിതകൾക്ക് ഊർജ്ജം നൽകിയത്..." പെട്ടെന്ന് തൊട്ടടുത്ത് നിന്ന് മീര ഒരേങ്ങൽ കേട്ടു. മുഖം ചരിച്ചു നോക്കിയപ്പോൾ സോഫിയയാണ്. അച്ഛന്റെ വാക്കുകളിലെ സ്നേഹജ്വാല
💬 Comments
View all comments