0%

Chapter Title : പ്രണയമാണ് ഇപ്പോഴും [Smitha]

Author : സ്മിത Read All Parts 436

നൽകിയ കണ്ണുനീരിനിടയിലൂടെ അവൾ കൂട്ടുകാരിയെ നോക്കി പുഞ്ചിരിച്ചു. "നീയെപ്പഴായിരുന്നു വന്നേ?" അച്ഛന്റെ വാക്കുകളിൽ നിന്ന് ശ്രദ്ധമാറ്റി മീര സോഫിയയോട് ചോദിച്ചു. "അച്ഛന്റെ വാക്കുകൾ നിന്നെ ഇത്രേം ടച്ച് ചെയ്തോ മോളേ?" സോഫിയയിൽ നിന്ന് ഉത്തരമുണ്ടാകാതെ വന്നപ്പോൾ മീര വീണ്ടും ചോദിച്ചു. "അത്! അത് ..എന്റെ മോളേ ...നിന്റെ അച്ഛൻ...അച്ഛനാരുന്നോ?" മീരയെ അദ്‌ഭുതപ്പെടുത്തികൊണ്ട് സോഫിയ പെട്ടെന്ന് ചാടിയെഴുന്നേറ്റു. ആളുകൾ നോക്കി നിൽക്കെ അവൾ വേദിയിലേക്ക് കയറി. സദസ്സിലെ ആളുകളൊക്കെ വിസ്മയപ്പെട്ടു നിൽക്കെ അവൾ ജയകൃഷ്ണനെ സമീപിച്ചു. തന്നെ സമീപിക്കുന്ന പെൺകുട്ടിയെ അയാൾ പുഞ്ചിരിയോടെ നോക്കി. സോഫിയ അയാൾക്ക് മുമ്പിൽ കുനിഞ്ഞ് അയാളുടെ പാദം തൊട്ടു വന്ദിച്ചു. പിന്നെ വിസ്മയം കൊണ്ട് തീവ്രഭാവം പൂണ്ട സദസിനെയും വേദിയിലെ വിശിഷ്ടവ്യക്തികളെയും നോക്കാതെ അവൾ ടൗൺ ഹാളിന്റെ വാതിൽക്കലേക്ക് വേഗത്തിൽ നടന്നു. മീരയ്‌ക്കൊന്നും മനസ്സിലായില്ല.

"സോഫിയക്ക് അച്ഛന്റെ സ്പീച്ച് വല്ലാതെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു," ചടങ്ങുകൾ കഴിഞ്ഞ് തിരികെ കാറിലേക്ക് കയറവെ മീര പറഞ്ഞു. "അവള് അച്ഛന്റെ കാലൊക്കെ തൊട്ടു വണങ്ങി. എന്നിട്ട് ഓടിപ്പോകുവേം ചെയ്തു," "അതാണോ മോൾടെ ബെസ്റ്റ് ഫ്രണ്ട് സോഫിയ?" ഡ്രൈവിംഗ് സീറ്റിലിരുന്നുകൊണ്ട് ജയകൃഷ്ണൻ ചോദിച്ചു. "അതെ," കാർ നീങ്ങവേ മീര പറഞ്ഞു. "ഓ! അച്ഛൻ കണ്ടിട്ടില്ലല്ലോ അല്ലേ?" "ഞാനോ? ഇല്ല മോളേ...പക്ഷേ ആ കുട്ടിയെ എവിടെയോ, എപ്പോളോ കണ്ടിട്ടുണ്ട്. വ്യക്തമായി അങ്ങ് കിട്ടുന്നില്ലല്ലോ....ഓഫീസിൽ പോകുമ്പോൾ എപ്പോഴോ ആണ് എന്നാണ് ഓർമ്മ!"

💬 Comments

View all comments