0%

Chapter Title : പ്രണയമന്താരം 19 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 233

ഞാൻ ആവോയിഡ് ചെയ്തു. ഒത്തിരി വിഷമമായികാണും

എന്നിട്ട്...

എന്നിട്ട് നിനക്ക് എല്ലാം അറിയാല്ലോ അവൻ പറഞ്ഞു കാണുമല്ലോ...

അതൊക്കെ ഓക്കേ.. അതു പോലെയല്ലല്ലോ ചേച്ചിടെ വായിന്നു കേക്കുമ്പോലൾ. അവൾ ഒന്ന് ചിരിച്ചു.

ഹും..... പിന്നെ ഇത്ര വേണ്ട എന്ന് വിചാരിച്ചാലും, നമ്മൾ ഇത്രയൊക്കെ ഒളിപ്പിച്ചാലും നമ്മളെ പറ്റിച്ചു കൊണ്ടു ആ സ്നേഹം പുറത്ത് വരും. അവൻ എന്നേ ഇങ്ങനെ പ്രാന്തമായി സ്നേഹിക്കുമ്പോൾ ഇങ്ങനെ അതു കണ്ടില്ലന്ന് നടിക്കും..... പിന്നെ എല്ലാം കയ്യിന്നു പോയി അത്രയുള്ളൂ.....

അമ്പടി ചേച്ചി കള്ളി....

അന്ന് രണ്ടാം ദിവസം പൂജകൾ ഒക്കെ ഭംഗിയായി നടന്നു. തുളസിയുടെ കൂടെ വാല് പോലെ ലെച്ചു നടന്നു. ഒരു ചേച്ചിയുടെ സ്നേഹം ആവോളം ആസ്വദിച്ചുകൊണ്ടു. നാളെ മൂന്നാം ദിവസമാണ് രണ്ടു കുടുംബത്തിലെയും ഒട്ടുമിക്ക ബന്ധുക്കളും വരും.

ഇന്ന് വിശേഷാൽ പൂജകളും, കാവിൽ പൂജയും ഒക്കെ ഉണ്ട്...

അമ്പലമുറ്റത്ത് കുടുംബ അംഗങ്ങൾ ഒക്കെ ഉണ്ട് എല്ലാരും സന്തോഷത്തിൽ ആണ്. എല്ലാരും ഒന്നിക്കുന്ന ദിവസം. രാവിലെ പൂജകൾ ഒക്കെ ഒതുങ്ങി സ്ത്രീകൾ ഒക്കെ ഒത്തുകുടി നിന്നപ്പോൾ കൃഷ്ണയുടെ കാര്യം സംസാര വിഷയമായി. വേറൊന്നുമല്ല അവന്റെ കല്യാണക്കാര്യം. തുളസിയും, അച്ചുവും ഉണ്ട് ആ കുട്ടത്തിൽ.

ചേച്ചി അവൻ ഇപ്പോൾ ഫൈനൽ ഇയർ ആയില്ലേ ഇനി എന്താ പ്ലാൻ..

അവൻ പഠിക്കുക അല്ലെ അതു അവന്റെ ഇഷ്ടത്തിനു വിടാൻ ആണ് മാധവേട്ടൻ പറഞ്ഞെ.

അതു അല്ല അവന്റെ കല്യാണക്കാര്യം......

ഏതായാലും എന്റെ കുട്ടീടെ ഇഷ്ടമേനടക്കു.. അതു പറഞ്ഞു കല്യാണി അടുത്ത് ഇരുന്ന തുളസിയുടെ കയ്യിൽ മുറുകെ പിടിച്ചു.

അവൾക്കും അതു ഒരു ആശ്വാസമായി. കാരണം എല്ലാരുടെയും മുൻപിൽ ഒരു അപരിചിതയെ പോലെ, ഒരു ഒറ്റപ്പെടൽ..

അതല്ല ചേച്ചി... ശശി ചേട്ടന് ഒരു ആഗ്രഹം കൃഷ്ണയെ കൊണ്ടു ശാലുനെ കല്യാണം കഴിപ്പിക്കാൻ. എന്തായാലും അവന്റെ മുറ അവകാശം ഉള്ള ഒരു പെൺതരിയെ നമ്മുട കുടുംബത്തിൽ ഉള്ളല്ലോ.

തുളസി വല്ലാതെ അസ്വസ്ഥയായി. ആ മാറ്റം അച്ചുവും, കല്യാണിയും ശ്രെദ്ധിച്ചു..

അതിനു ഒക്കെ സമയം ഉണ്ടല്ലോ...

ചേട്ടൻ മാധവേട്ടനോട്‌ സംസാരിക്കാൻ ഇരിക്കുകയാണ്. ഒരു നിച്ഛയം എങ്കിലും നടത്തിവെക്കാൻ ആണ്

💬 Comments

View all comments