0%

Chapter Title : പ്രണയമന്താരം 19 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 233

പ്ലാൻ.

കാര്യം കുറച്ചു സീരിയസ് ആണ് എന്നു കല്യാണിക്കു മനസിലായി. തുളസിയുടെ മുഖത്ത് വിഷമവും കൂടെ കണ്ടപ്പോൾ കല്യാണി അമ്മയുടെ നിയന്ത്രണം എല്ലാം പോയി....

ഉഷേ ഈ സംസാരം ഇവിടെ നിർത്താം.. ദാ ഇവളെ കണ്ടോ...

തുളസിയുടെ കൈ പിടിച്ചു അവരുടെ മുന്നിൽ നിർത്തി കല്യാണി.

എന്റെ മോളു ആണ്.. അല്ല ഞങ്ങളുടെ മോളു ആണ്. അതായത് എന്റെ മോൻ കൃഷ്ണ മാധവ് കല്യാണം കഴിക്കാൻ പോകുന്ന കുട്ടി.

അതു കെട്ടു എല്ലാരിലും ഒരു ഞെട്ടൽ ഉണ്ടായി.

ഓഹോ അപ്പോൾ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു അല്ലെ... അതും പറഞ്ഞു അവർ എണിറ്റു പോയി.

എന്തു പണിയാ അമ്മേ ഇതു.. എല്ലാരും അറിഞ്ഞു..

അതിനു എന്നാ മോളെ എന്തായാലും എല്ലാരും അറിയും.... അതു ഇങ്ങനെ ആയി അത്രേ ഉള്ളു... പിന്നെ ആ ആലോചന മുറുകിയാൽ ശെരിയാവില്ല എന്റെ ഒരേ ഒരു ആങ്ങളയുടെ മോളാ....

എന്തിനാ അമ്മേ ആ...

പറഞ്ഞു മുഴുവിപ്പിക്കാനായില്ല അപ്പോളേക്കും കല്യാണി അവളുടെ വാ മൂടി.

ആ സംസാരം വേണ്ട. നീ എന്റെ മോളാ. എന്റെ കുട്ടിയെ അല്ലാതെ ആരെയാ കണ്ണന് കൊടുക്കുക. ദൈവം പോലും പൊറുക്കില്ല.

വൈകുന്നേരം പതിവ് പോലെ പൂജക്കായി എല്ലാരും ഒത്തുകുടി.

തുളസിയും, അച്ചുവും സംസാരിച്ചു നിൽക്കുക ആയിരുന്നു. കല്യാണി അമ്മയും കൂടെ ഉണ്ട് അതിരയും വന്നിരുന്നു.

കൃഷ്ണയുടെ അപ്പച്ചി ഉഷ കല്യാണിയുടെ അടുത്ത് വന്നു...

കല്യാണി........

എന്താ ഉഷേച്ചി... അവരുടെ വിളിയിലെ കടുപ്പവും... ആ നോട്ടവും അത്ര പന്തിയല്ല എന്ന് തോന്നി...

കല്യാണി എന്നാ വിളി അവിടെ ഉള്ള എല്ലാരുടെ നോട്ടവും ഉഷയിലെക്കു നോക്കത്തക്ക വിധത്തിൽ ആയിരുന്നു...

എന്താ എന്താ പ്രശ്നം ചേച്ചി...

നീ ഒരു രണ്ടാം കെട്ടു കാരിയെ ആണോ നമ്മുടെ കണ്ണന്റെ തലയിൽ വെച്ചുകെട്ടാൻ നോക്കുന്നേ....

ആ ചോദ്യം തുളസിയെയും അവളെ സ്നേഹിക്കുന്നവുരുടേയും ഹൃദയത്തിൽ ആണ് മുറിവേപ്പിച്ചതു..

കല്യാണിയമ്മ തുളസിയെ നോക്കി...

അവളുടെ കണ്ണുകൾ നിറഞ്ഞോഴുകി.....തല താഴ്ത്തി നിക്കുന്നു. ഒരു ആശ്രയത്തിനു എന്ന പോലെ അച്ചുനെ മുറുകെ പിടിച്ചു നിക്കുകയാണ് അവൾ....

ചേച്ചി നമുക്കു പിന്നെ സംസാരിക്കാം.... അതിനു പറ്റിയ

💬 Comments

View all comments