0%

Chapter Title : പ്രണയമന്താരം 19 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 236

സാഹചര്യം അല്ല ഇവിടെ..

ഒന്നും ഇല്ല എല്ലാരും അറിയട്ടെ.... രണ്ടാം കെട്ടുകാരി.. അതും പ്രായത്തിനു മൂത്തതു... ചോദിക്കാനും പറയാനും ആരുമില്ല.... എന്തു കണ്ടിട്ടാ കല്യാണി ഇവളെ നമ്മുട കണ്ണന് ആലോചിച്ചതു...

ഇതു കെട്ടു തുളസി താഴേക്കു ഇരുന്നു പൊട്ടി കരഞ്ഞു....

മാധവന്റെ ചേട്ടൻ ആപ്പോൾ ഇടക്ക് കേറി...

ഉഷേ നിർത്തു എന്താ ഈ പറയണേ എന്നു വിചാരം ഉണ്ടോ... എവിടെ നിന്നാ ഈ പറയണേ എന്ന് അറിയുമോ.. പൂജ തുടങ്ങാറായി ഈ ഒരു സംസാരം വേണ്ട....

ചേട്ടൻ ഒന്ന് മിണ്ടാത് ഇരുന്നേ..... എന്റെ മോളെക്കാൾ എന്തു മഹിമയാണ് ഈ ആരും ഇല്ലാത്ത രണ്ടാം കെട്ടുകാരിക്കു ഉള്ളത് എന്ന് എനിക്ക് അറിയണം..

ചേച്ചി ഇനി ഒരു അക്ഷരം എന്റെ മോളെ കുറിച്ച് പറയല്ല്....... ആ ശബ്ദം അത്ര കഠിനമായിരുന്നു...

എന്റെ മോനു കുറച്ചു നാൾ മുമ്പ് നിങ്ങൾ ഒക്കെ ഒരു പട്ടം ചാർത്തികൊടുത്തിരുന്നു.... ഓർമ്മയുണ്ടോ.....

"പ്രാന്തൻ കണ്ണൻ "

സ്വന്തം കുടപ്പിറപ്പു കണ്മുന്നിൽ ഇല്ലാതായപ്പോൾ എന്റെ കുഞ്ഞിന്റെ മനസ് ഒന്ന് ഇടാറി.........

തിരിഞ്ഞു നോക്കിട്ടുണ്ടോ നിങ്ങൾ.... അവൻ ഈ വീട്ടിൽ നാലു ചുമരിനുള്ളിൽ ഒതുങ്ങിയപ്പോൾ അന്വേഷിച്ചിട്ടുണ്ടോ നിങ്ങൾ എന്റെ കുട്ടിയെ....

അത്ര ഭയാനകം ആയിരുന്നു കല്യാണി അമ്മയുടെ അവസ്ഥ....ആ മാതൃശക്തിക്കു മുൻപിൽ എല്ലാരുടെയും തലതാഴ്ന്നു.

കല്യാണി തുളസിയുടെ മുന്നിൽ ചെന്ന് നിന്നു അവളെ തോളിൽ പൊക്കി എഴുന്നേൽപ്പിച്ചു.

അമ്മേ എന്ന് പറഞ്ഞു ആ നെഞ്ചിൽ അള്ളി പിടിച്ചു കരഞ്ഞു അവൾ...

കുറച്ചു നേരം അവളുടെ മുടിയിൽ തഴുകി അവൾ ഒന്ന് നോർമൽ ആയപ്പോൾ, അവളെ അടർത്തി മാറ്റി ആ കൈയിൽ പിടിച്ചു ഉഷയുടെ മുൻപിൽ നിർത്തി..

നിങ്ങൾ പറഞ്ഞില്ലേ രണ്ടാം കെട്ടുകാരിഎന്ന്... നിങ്ങൾ പറഞ്ഞില്ലേ അനാഥയെന്ന്.. നിങ്ങൾ ചോദിച്ചു ഇല്ലേ ഇവൾക്ക് എന്താ പ്രേത്യേകതയെന്ന്.....

അതിനു ഒരു ഉത്തരമേ ഉള്ളു... പ്രാന്തൻ എന്ന് മുദ്ര കുത്തിയ എന്റെ മകനും നിങ്ങൾ ഇന്ന് കല്യാണ ആലോചനയുമായി വന്നില്ലേ അതിനു അവനെ പ്രാപ്തതൻ ആക്കിയതു എന്റെ മോളാ... എന്റെ ഈ പൊന്നുമോൾ.......

ആ അവൾക്കു അല്ലാതെ ആർക്കാ ഞാൻ എന്റെ കുട്ടിയെ കൊടുക്കുക..

💬 Comments

View all comments