Chapter Title : പ്രണയമന്താരം 19 [പ്രണയത്തിന്റെ രാജകുമാരൻ]
തുളസിയെ ചേർത്ത് നിർത്തി കല്യാണി പറഞ്ഞു....
പിന്നെ അവൾ അനാഥയല്ല മാധവന്റെയും, കല്യാണിയുടെയും മകൾ ആണ് ഞങ്ങളെ അങ്ങികരിക്കുന്നവർ ഞങ്ങളുടെ മകളെയും അങ്ങികരിക്കണം.
ആകെ മനസ് തകർന്ന തുളസി കല്യാണിയെ ഒന്ന് നോക്കി...... അവൾ തിരിഞ്ഞു ഓടി..............
തുളസി.... മോളെ.... തുളസി നിക്ക് മോളെ...
ആ വിളികളെ ഒന്നും അവളെ പിടിച്ചു നിർത്താനായില്ല.. മനസ് തകർന്നു നിന്ന അവൾ തന്റെ ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ ഓടി...
ഓടി ചെന്ന് എങ്ങോ ഇടിച്ചു... ഒരു വേള മുഖമുയർത്തി നോക്കി അവൾ..
ആരുടെ സാമിഭ്യമം ആണോ താൻ ആഗ്രഹിച്ചതു, ആരുടെ താങ്ങു ആണോ താൻ കൊതിച്ചതു ആ നെഞ്ചു പറ്റിയാണ് താൻ ഇപ്പോൾ നിക്കുന്നത് എന്നത് അവൾക്കു ഒരു ആശ്വാസമായി....
കൃഷ്ണയെ ഒന്ന് നോക്കി അവൾ അവനെ ചുറ്റി പിടിച്ചു ആർത്തു കരഞ്ഞു....
ഈ ബഹളം എല്ലാം കേട്ട് വന്നതായിരുന്നു അവൻ. തന്റെ പ്രാണൻ അനുഭവിച്ച വിഷമം കണ്ടു വന്റെ കണ്ണും നിറഞ്ഞു.
അവളെ തന്റെ നെഞ്ചോട് അടുപ്പിച്ചു അവൻ.....
അവളുടെ കൈ പിടിച്ചു നടന്നു
കല്യാണി അമ്മയുടെ അടുത്ത് എത്തി.... ബഹളം കേട്ട് മാധവനും അപ്പോൾ എത്തിരുന്നു...
അവരുടെ അടുത്ത് എത്തി അവരെ നോക്കിനിന്നു.... ദീർക്ക ശ്വാസം വിട്ട് അവൻ സംസാരിച്ചു.
ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്ന കാര്യം ഒരു തെറ്റായി എനിക്ക് തോന്നുന്നില്ല. എന്റെ ഈ ആഗ്രഹം നിങ്ങളെ ആണ് ആദ്യം അറിച്ചതു.. നിങ്ങളുടെ രണ്ടു ആളുടെ പ്രാർത്ഥന മാത്രം മതി എനിക്ക്.......
അവൻ അവളുടെ കയ്യിൽ പിടിച്ചു ക്ഷേത്ര നടയുടെ മുന്നിൽ നിർത്തി.... ദേവി സന്നിധിയിൽ സമർപ്പിച്ച മഞ്ഞ ചരടിൽ കോർത്ത സ്വർണ താലിയിൽ ഒന്ന് എടുത്തു അച്ചുനെ നോക്കി... അവൾ ഒരു ചിരിയോടെ തുളസിയുടെ പിറകിൽ വന്നു നിന്നു മുടി പൊക്കി പിടിച്ചു. അവൻ മാധവനെയും, കല്യാണിയെയും നോക്കി, ഒരു നറു ചിരി അവനു നൽകി. അതു മാത്രം മതിയായിരുന്നു അവനു ദേവിയെ നോക്കി പ്രാർത്ഥിച്ചു കല്യാണിയെ നോക്കി.
കെട്ടി കോട്ടെ ഞാൻ......
അവൾ ഒരു വല്ലാത്ത ആദരവോടെ കൃഷ്ണയെ നോക്കി.
ആ മവുനം
💬 Comments
View all comments