Chapter Title : പ്രണയമന്താരം 3 [പ്രണയത്തിന്റെ രാജകുമാരൻ]
കൊണ്ടു പോയതിനു, സിനിമക്കു കൊണ്ടുപോയതിന്..... പിന്നെ തനിച്ചു അല്ല എന്ന് തോന്നിപ്പിച്ചതിനും.... എല്ലാത്തിനും....
അതു കേട്ടു തുളസിയുടെ കണ്ണു നിറഞ്ഞു.. അവൾ അവന്റെ മുടിയിൽ ഒന്ന് തലോടി...
ഞാൻ ഒരു കാര്യം ചോദിക്കട്ടെ കൃഷ്ണ...
ആ ചോദിക്ക്......
എന്തിനാ ഇങ്ങനെ വീട്ടിൽ തന്നെ ഇരിക്കുന്നെ........
അങ്ങനെ ആയി പോയി ടീച്ചറെ... അവൾ എനിക്കു മകൾ ആയിരുന്നു. എന്റെ എല്ലാം... എന്റെ മുൻപിൽ കിടന്നു ആണ് എന്റെ കുട്ടി പോയത്.... ഒറ്റയ്ക്ക് ആയത് പോലെ ആയിപോയി... മുറിയിൽ തന്നെ കുടി ആ മുറി ആയി മാറി എന്റെ ലോകം.. പുസ്തകങ്ങൾ ആയിരുന്നു എനിക്കു ഏക ആശ്രയം അച്ഛൻ മേടിച്ചു തരുന്ന പുസ്തകങ്ങൾ ആയിരുന്നു എന്റെ കുട്ടുകാർ...... ആ ലോകത്തേക്ക് ഞാൻ ചുരുങ്ങി എന്നത് ആണ് സത്യം...
അതൊക്ക പോട്ടെ കൃഷ്ണ കഴിഞ്ഞില്ലേ... ഇനിയും ജീവിതം ഉണ്ട് നിനക്ക്.. 20 വയസ്സ് അല്ലെ ആയുള്ളൂ...
ആ നോക്കാം അല്ലെ നോക്കണം... ഇപ്പോൾ ജീവിക്കാൻ ഒരു കൊതി..
അതു കൃഷ്ണയുടെ കണ്ണിൽ നോക്കി ആണ് അവൻ പറഞ്ഞത്.. ആ നോട്ടം നേരിടാൻ ആവാതെ അവൾ തലതാഴ്ത്തി..
ഞാൻ ഒരു കാര്യം ചോദിക്കട്ടെ....
എന്ത് എന്ത് പറ്റി.......
ടീച്ചർ എന്താണ് ഇങ്ങനെ നടക്കുന്നത്..
എങ്ങനെ നടക്കുന്നത്...
ഓ....ഇങ്ങനെ ഒരുങ്ങാതെ
ഒരുമാതിരി വിദവകളെ പോലെ.......
അതോ അതു അങ്ങനെ ആയി പോയില്ലേ...
എങ്ങനെ ആയി പോയി എന്ന്.... അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ...
ഇതു കാര്യങ്ങൾ.. കൃഷ്ണയോട് ആര് പറഞ്ഞു അതൊക്ക...
അറിഞ്ഞു.......... കല്യാണികുട്ടി പറഞ്ഞു...... പൊട്ടന്നെ അവൻ ജീവിതത്തിൽ നിന്ന് പോയില്ലേ...
ഹം... ആള് എന്റെ മനസ് തകർത്തു ആണ് പോയത്..... എന്നേ 1 വർഷക്കാലം അവിടെ ഇട്ടു കഷ്ടപെടുത്തി മാനസികം ആയി... സഹികെട്ട് ആണ് ഇറങ്ങിയത്.. ആ അമ്മ ഇല്ലായിരുന്നു എങ്കിൽ ചത്തു പോയെനെ ഞാൻ....
ആ പോട്ടെ ടീച്ചറെ.... പിന്നെ ഇങ്ങനെ ഒരുങ്ങാതെ നടക്കെണ്ടാ കേട്ടോ....
ഒരു പൊട്ടു ആകാം... ആ കണ്ണു എഴുതണം....... പിന്നെ ഒരു മുക്കുകുത്തി കൂടെ ഉണ്ടെങ്കിൽ സൂപ്പർ....
ഇതൊക്കെ കെട്ടു തുളസിയുടെ കവിളുകൾ ചുവന്നു..... നാണം
💬 Comments
View all comments