Chapter Title : പ്രണയമന്താരം 4 [പ്രണയത്തിന്റെ രാജകുമാരൻ]
ആ കണ്ടു.. ഇപ്പോൾ ആണ് സമാധാനം ആയതു.. അവൻ ഒരു ദീർഘ ശ്വാസം വിട്ടു
അതു കേട്ടു തുളസി ഒന്ന് ഞെട്ടി.... അവൾ അവനെ ഒന്ന് നോക്കി.. ഒന്ന് ചിരിച്ചു
മോൻ വാ നമുക്ക് വേറെ ഒരിടം വരെ പോണം ബാ കേറൂ...
എവിടേക്ക്.......
അതൊക്കെ ഉണ്ട് കേറൂ ചെക്കാ...
കാറിൽ കേറി മുൻപോട്ടു പോകുമ്പോൾ ആണ് ഒരു ബൈക്ക് വന്നു വട്ടം നിർത്തിയത്.... അതു ഓടിച്ചിരുന്ന ആളെ കണ്ടു തുളസി ഞെട്ടി.. കണ്ണിൽ ഭയം നിറഞ്ഞു... കണ്ണു നിറഞ്ഞു ഒഴുകാൻ തുടങ്ങി..
ബൈക്ക് വട്ടം വെച്ചവനെ ചീത്ത വിളിച്ച കൃഷ്ണ തുളസിയെ നോക്കി...
എന്താണ് ടീച്ചറെ എന്ത് പറ്റി... എന്താണ് കരയുന്നെ.... ആരാണ് അത്..
ബൈക്കിൽ നിന്നും ഇറങ്ങിയ മനുഷ്യൻ ഡ്രൈവിംഗ് സീറ്റിന്റെ അടുത്ത് വന്നു ചിരിച്ചു.....
ഡോറു തുറന്നു പുറത്ത് ഇറങ്ങിയ എന്നേ തുളസി തടഞ്ഞു..
വേണ്ട കൃഷ്ണ നമുക്ക് പോകാം വന്നെ... ബാ
ഞാൻ വെളിയിൽ ഇറങ്ങി അയാൾ എന്നേ നോക്കി ചിരിച്ചു. അയാൾ എന്റെ എടുത്തു വരുന്നത് കണ്ടു കൃഷ്ണ കാറിനു വെളിയിൽ ഇറങ്ങി
ആ ആരിത് തുളസി മോളോ.... ഇതു ആര് ആണ്... ഇപ്പോൾ ഇവൻ ആണോ നിന്നെ വെച്ചോണ്ട് ഇരിക്കുന്നെ... കിളിന്ത് പയ്യൻ ആണല്ലോ.. നല്ലപോലെ സുഖിപ്പിക്കുന്നുണ്ട് അല്ലെ...
അവൾ ഭയം കൊണ്ട് വിറച്ചു..
കൃഷ്ണ തുളസിയെ നോക്കി.....
💬 Comments
View all comments