Chapter Title : പ്രണയമന്താരം 5 [പ്രണയത്തിന്റെ രാജകുമാരൻ]
അതിൽ ഉണ്ടായിരുന്നു....
കൃഷ്ണ ഒന്ന് ചിരിച്ചു... അവളെ കൊണ്ട് കാറിൽ ഇരുത്തി.... അവൻ ഫോൺ എടുത്തു 108 ആംബുലൻസ് വിളിച്ചു കാര്യം പറഞ്ഞു തിരിച്ചു വണ്ടിയിൽ വന്നു കേറി......
ബാ വണ്ടി എടുക്കു നമുക്ക് പോകാം... അതു കേട്ടു തുളസി ഒന്ന് ചിരിച്ചു ഒരു മങ്ങിയ ചിരി.. വണ്ടി ഓടിക്കുമ്പോൾ എല്ലാം കൃഷ്ണ അവളുടെ മുഖത്തു നോക്കി ആകെ ഒരു വിഷമം, ഒന്നും മിണ്ടുന്നില്ല ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് അവൾ......
ടീച്ചറെ........ ടീച്ചറെ...... അവൻ ഉറക്കെ വിളിച്ചു..
ഒരു മറുപടിയും ഇല്ലായിരുന്നു..
തുളസി....
അവൾ അവനെ നോക്കി
വണ്ടി ഒതുക്കു......
പെട്ടന്ന് സൈഡിൽ ഒതുക്കി ബ്രേക്ക് ഇട്ടു.. അവൾ അവനെ നോക്കി..
ബാ ഇറങ്ങു ഇങ്ങനെ വണ്ടി ഓടിച്ചാൽ ശെരിയാകില്ല..
അവൾ വണ്ടിയിൽ നിന്നും ഇറങ്ങി നോക്കി.... അവളുടെ മനസ്സിൽ ഒരു സമാധാനം വന്നു ആ സ്ഥലം കണ്ടപ്പോൾ.. തൃശൂരിന്റെ ഹൃദയം, അവരുടെ അഹങ്കാരം... വടക്കുന്നാദന്റെ സന്നിധിയിൽ...
അവൻ അവളുടെ കയ്യിപിടിച്ചു ഇറങ്ങി നടന്നു... ആദ്യം കണ്ട ആൽമര ചോട്ടിൽ അവർ ഇരുന്നു കൃഷ്ണയുടെ തോളിൽ ചാരി അവന്റ കയ്യിൽ വട്ടം കൈയ്യ് ചുറ്റിപിടിച്ചു ഇരുന്നു അവൾ.... അവളുടെ മനസു വല്ലാത്ത ഒരു അവസ്ഥയിൽ ആണ് എന്ന് അവനു മനസിലായി...... കുറെ നേരം അങ്ങനെ ഇരുന്നിട്ട് ഞെട്ടി മാറി ഇരുന്നു തുളസി.........
സോറി.......
എന്തിനാ സോറിയോക്കെ അത്ര ഉള്ളോ ഞാൻ...... അതു പോട്ടെ പേടിച്ചോ തുളസികൊച്ചു....
ആ വിളികേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു... എന്നിട്ടു കുസൃതി നിറഞ്ഞ മുഖത്തോടെ അവനെ നോക്കി..
ടാ വേണ്ട ഞാൻ നിന്റെ ചേച്ചി ആണ്... അതു മറക്കണ്ട...
ആണോ അതു പുതിയ അറിവ് ആണല്ലോ...... ഒന്ന് ചിരിച്ചല്ലോ അതു മതി.....
ടാ അയാള് ചത്തു കാണുമോ....... ഒരു പേടിയോടെ തുളസി ചോദിച്ചു....
ഹേയ്.. ചാവില്ല... ആ കൈ ഇനി പൊങ്ങില്ല അത്രേ ഉള്ളു....
ഒരു ദീർക്കാ ശ്വാസം വിട്ടു ലക്ഷ്മി...
ഒത്തിരി പ്രേതീക്ഷകൾ ഉണ്ടായിരുന്നു... കുഞ്ഞിലെ അച്ഛൻ മരിച്ചു.. അമ്മ ഒത്തിരി കഷ്ടപെട്ടു ആണ് പഠിപ്പിച്ചതു അമ്മയുടെ കഷ്ടപാട് ഓർത്തു
💬 Comments
View all comments