Chapter Title : പ്രണയമന്താരം [പ്രണയത്തിന്റെ രാജകുമാരൻ]
ഞാൻ ചായ ഫ്ലാസ്‌കിൽ ആക്കി വെച്ചിട്ടുണ്ട്.. എന്നിട്ടു വൈകാതെ ഇറങ്ങാം
തുളസി : എന്റെ അമ്മികുട്ടി ഇപ്പോൾ ശെരിആക്കാന്നെ
♥️♥️♥️
രാത്രി 10 മണിയോടെ തുളസിയും അമ്മയും ഹരിപ്പാട് എത്തി അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ തന്നെയും പ്രതീക്ഷിച്ചു അവൾ വെളിയിൽ ഉണ്ടായിരുന്നു...
ആതിര : ഡീ തുളസി.....
അവൾ ഓടി വന്ന് കെട്ടി പിടിച്ചു....
തുളസി : ഡീ മതിയടി ഞാൻ ഇനി നിന്റെ കൂടെ ഉണ്ടല്ലോ...
ആതിര : ആ അമ്മേ വരു അകത്തേക്കു വാ എല്ലാരും നിങ്ങളെ പ്രെതീക്ഷിച്ചു ഇരിക്കുക ആണ്..
അന്നത്തെ ദിവസം ആതിരയുടെ വീട്ടിൽ നിന്ന് നാളെ വർക്ക് ആയി പറഞ്ഞ വാടക വീട്ടിലേക്കു മാറാൻ ആണ് പ്ലാൻ.
ആഹാരം കഴിച്ചു ആതിരയുടെ റൂമിൽ ആയിരുന്നു തുളസി
ആതിര : ഡീ നീ എന്താ എങ്ങനെ നടക്കുന്നെ
തുളസി : എങ്ങനെ....
ആതിര : ഒരുമാതിരി വിദവകളെ പോലെ ഒരു പൊട്ടു പോലും ഇല്ല...
തുളസി : അതിൽ എന്താടി തെറ്റ് ഞാൻ വിദവാ അല്ലെ.. പിന്നെ എന്തിനു ഒരുങ്ങണം അല്ല ആരെ കാണിക്കാൻ..
ആതിര : ടെ പൊട്ടി അതൊക്കെ കഴിഞ്ഞില്ലേ നിയമപരമായി ഒഴികയും ചെയ്തു
തുളസി : അതിനു....
ആതിര : ഒരു കുത്ത് വെച്ച് തരും പുല്ലേ...
26 വയസേ ആയിട്ടുള്ളൂ ഇപ്പോഴും ഫ്രഷ് ??ആ ചെറ്റ നിന്നെ ഒന്നും ചെയ്തിട്ടും ഇല്ല പിന്നെ എന്താ പ്രോബ്ലം..
തുളസി : ഇനി എനിക്കു ഒരു ഭാഗ്യപരീക്ഷണം വയ്യ മോളെ... നീ കിടന്നേ ഈ ടോപ്പിക്ക് വിട്....
ആതിര : നീ മൂഡ് ഓഫ് ആയോ..
തുളസി : ഏയ് അതൊക്കെ കഴിഞ്ഞ കേസ് അല്ലെ അതോണ്ട് ഞാൻ ഇപ്പോൾ ഒരു ടീച്ചർ ആയി...
ആതിര : ആ അമ്മ വിളിക്കാറുണ്ടോ..
തുളസി : ഇടക്ക്... പാവം അതു കാരണം ആണ് ഞാൻ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത്...
ആതിര : ആ പോട്ടെ... നിന്റെ പുതിയ വീട് കാണണ്ടേ.. അതിനെ കുറിച്ച് ഒന്നും അറിയണ്ടേ.. എന്നും ഇവിടെ താമസിക്കാൻ ആണോ
💬 Comments
View all comments