0%

Chapter Title : പ്രണയപൂർവ്വം അഴകിയലൈല [കണ്ണൻ സ്രാങ്ക്]

വിദ്യാഭ്യാസവും ഉണ്ട് പിന്നെ നമ്മളോളം പണവും പ്രതാപവും ഇല്ല നാളെ അത് ഉണ്ടായിക്കൂടൊന്നും ഇല്ലല്ലോ...ഒന്നുമില്ലെങ്കിലും നിങ്ങൾക്ക് ഭാവിയിൽ എന്തെങ്കിലും വയ്യഴിക വന്നാൽ അവൾക്കും ഓടി വരാമല്ലോ... "

ചിരിച്ചു കൊണ്ടാണ് ശ്രീകണ്ടൻ അദ്ദേഹം തുടങ്ങിയത് " അതിന് കയ്യിൽ കാശ് ഉണ്ടേൽ നല്ല ഹോം നഴ്സിനെ കിട്ടും മച്ചുനാ.... ഇനി ഇതെപ്പറ്റി സംസാരിക്കേണ്ട എന്ന അന്ത്യശ്വാസനയും...

അവളുടെ വായിൽ നിന്നും ഞാനൊരു വാക്ക് പ്രേതീക്ഷിച്ചിരുന്നു എന്റെ കൂടയെ ജീവിക്കു എന്നൊരു വാക്ക് അവൾ പറയുമെന്ന്.  പക്ഷെ അതുണ്ടായില്ല അന്നേ ദിവസത്തിന് ശേഷം ഞാൻ ഇന്ന് വരെ അവളെ കണ്ടിട്ടില്ല... ശങ്കരൻ കൂട്ടി അദ്ദേഹത്തിന്റെ സഹതാപം കലർന്ന നോട്ടത്തെയും, കളിയാക്കിയുള്ള അവളുടെ ബന്ധുക്കളുടെ ചിരിയെയും മറി കടന്ന് ഹൃദയം നുറുങ്ങുന്ന വേദനയുമായി അവിടുന്ന് ഇറങ്ങി ഇനി ഒരിക്കലും ആ പടി കേറില്ലെന്ന തീരുമാനവുമായി - ഞാനായിരുന്നില്ല അവളായിരുന്നു എന്നിലേക്ക്‌ വന്നത് എന്നിട്ടും... ഒരുപാട് മോഹങ്ങളും പ്രതീക്ഷകളും തന്നിട്ട് അവൾ എന്നെന്നേക്കുമായി എന്നിൽ നിന്നും പറന്നകന്നു

നാട്ടുകാരുടെ കളിയാക്കുലുകൾ, ശങ്കരമംഗലം വീട്ടുകാരുടെ വക നാട് കടത്തൽ പല നാട്ടിലായി അലഞ്ഞു തിരിഞ്ഞു അവസാനം ജന്മനാട്ടിൽ തിരിച്ചെത്തി പിന്നെയും വീട്ടുകാരുടെയും ബന്ധുക്കാരുടെയും വക കുത്തി നോവിക്കലുകൾ എം കോം നല്ല രീതിയിൽ പാസ്സായി ബാങ്ക് ജോലിക്കായി കാത്തിരുന്ന ഞാൻ ആ ജോലിക്ക് പോകാതെ കള്ള് കുടിക്കാനായി കിട്ടിയ ജോലിയൊക്കെ ചെയ്യാൻ തുടങ്ങി

ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ പലതും നമ്മൾക്കു മാറ്റേണ്ടി വരുമല്ലോ... അങ്ങനെയാണ് ഒരിക്കലും കയറില്ലെന്നു വെച്ച ആ വീട്ടിൽ കയറേണ്ടി വന്നതും ശങ്കരൻ കൂട്ടി അദ്ദേഹം അന്ന് പറഞ്ഞപോലെ അവർക്കൊരാശ്രയമായി

💬 Comments

View all comments