Chapter Title : പ്രണയപൂർവ്വം അഴകിയലൈല [കണ്ണൻ സ്രാങ്ക്]
എന്റെ മുഴുവൻ സമയം കുടി നിർത്താനും, കിട്ടിയ സർക്കാർ ജോലിക്ക് പോകാനുമൊക്കെ ഉപദേശിക്കുമായിരുന്നു.. എന്റെ സ്വഭാവം കൂടുന്നതല്ലാതെ മാറ്റമൊന്നും ഉണ്ടായില്ല... ഇപ്പൊ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ട് പോയ ശേഷം എന്നിൽ കണ്ട ചെറിയ മാറ്റമായിരിക്കും അവരെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ച കാര്യം
ബോധം ഉള്ള ഒരുദിവസം ഒരു തവണ കൂടി ഞാൻ ആ പടികൾ കയറി... അന്നത്തെ ദിവസം അയാൾ പറഞ്ഞ ആ മാപ്പ് പറച്ചിലിൽ അലിഞ്ഞില്ലാതായി പോകുന്നതേ ഉണ്ടായിരുന്നുള്ളു എന്റെ മനസ്..
മോനെ നിങ്ങളെ ഒരുമിപ്പിക്കാൻ എനിക്ക് കഴിയുമായിരുന്നു... അന്നത്തെനിക്ക് കഴിഞ്ഞില്ല എന്നിട്ടും എനിക്കൊരാപത് വന്നപ്പോൾ നീ ഓടി വന്നു... ഒരുപാട് കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്... എന്റെ മച്ചുനൻ പറഞ്ഞപോലെ ഇപ്പൊ നീയേ ഉണ്ടായുള്ളൂ.. നിന്റെ ഇപ്പോഴുള്ള ഈ കുത്തഴിഞ്ഞ ജീവിതത്തിനു ഞങ്ങളും കാരണമാണല്ലോ എന്ന ഒരുപാട് നാളുകൊണ്ടുള്ള തീരാത്ത ദുഖമാകാം എന്റെ ഈ അവസ്ഥക്ക് കാരണം... ഇപ്പൊ ഞങ്ങൾക്ക് മനസ്സിലാകും നീ അവളെ എത്രത്തോളം സ്നേച്ചിരുന്നു എന്നും ഇപ്പോഴും എത്ര സ്നേഹിക്കുന്നുണ്ടെന്നും... എന്ത് ചെയ്യാൻ പ്രണയത്തെ തിരിച്ചറിയാൻ എനിക്ക് കണ്ണില്ലാതായി പോയി, അവൾക്കും ഇപ്പൊ തോന്നുന്നുണ്ടകും അവസാനം പിരിഞ്ഞ ദിവസം നിനക്ക് വേണ്ടി ഒന്ന് സംസാരിച്ചിരുന്നെങ്കിലെന്ന്.. അഹ്... ഞങ്ങൾ ഉദ്ദേശിച്ച ജീവിതം അവൾക്കും ലഭിച്ചില്ല.. കർമ ഫലം... ക്ഷമിക്ക് മോനെ ഇനി അതല്ലേ എനിക്ക് പറയാൻ കഴിയു..
മഞ്ഞുരുകും പോലെ എന്റെ മനസ്സിലെ സങ്കടങ്ങൾ പെയ്തൊഴിയുന്നു... ഒന്ന് കരയാൻ ആത്മാർഥമായി ഞാൻ ആഗ്രഹിച്ചു....
വിവാഹത്തിന് എതിരായിരുന്നു എങ്കിലും ഞങ്ങളുടെ പ്രണയം അറിയുന്നതിന് മുന്നേ വലിയ കാര്യമായിരുന്നു എന്നോട്... എന്തിനും ഏതിനും എനിക്കെപ്പോൾ വേണമെങ്കിലും ഓടിചെല്ലാമെന്നുള്ള
💬 Comments
View all comments