Chapter Title : പ്രണയരാഗം 2 [Romantic idiot]
എനിക്കറിയാമായിരുന്നു.
ഞാൻ ചേച്ചിയെ വിളിച്ചു ഞാൻ അഞ്ജുവിന്റെ വീട്ടിൽ ആണെന്നും അവൾ ഇവിടെ ഒറ്റക്ക് ആണ് എന്നും പറഞ്ഞു.
അങ്കിളും ആന്റിയും വന്നിട്ട് ഞാൻ വീട്ടിലേക്കു വരാം എന്നു ചേച്ചിയോട് പറഞ്ഞു. അഞ്ജുവിന്റെ പേടി ചേച്ചിക്ക് നന്നായിട്ടറിയാം അത്കൊണ്ട് ചേച്ചി ശരി എന്നു പറഞ്ഞ് ഫോൺ വച്ചു.
ടീവി കണ്ടിരുന്നു ഞാൻ മയങ്ങി പോയി. വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്.
അങ്കിളും ആന്റിയും ആണ് അവർ ഹാളിലേക്ക് വന്നു അഞ്ജു ഒന്നും അറിയാതെ എന്റെ മടിയിൽ കിടന്നുറങ്ങുക്കയാണ്.
ഞാൻ അവരുടെ അടുത്ത് റിലേറ്റീവ്‌സിന്റെ കാര്യം ചോദിച്ചു. ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലെന്ന് അങ്കിൾ മറുപടി തന്നു.
ഞാൻ അഞ്ജുവിന്റെ തല മടിയിൽ നിന്നും മാറ്റി സോഫയിൽ വെച്ചു എന്നിട്ട് അവരോടു യാത്ര പറഞ്ഞു ഞാൻ ഇറങ്ങി. ഇത് ഒന്നും അറിയാതെ ഇപ്പോളും അവൾ ഉറക്കത്തിൽ ആണ്.
ഞാൻ വണ്ടി എടുത്ത് വീട്ടിലേക്കുവിട്ടു. വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഉറങ്ങി എന്ന് എനിക്കു മനസിലായി. ഞാൻ ചേച്ചിയെ വിളിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി വാതിൽ തുറന്നു. ചേച്ചിയെ നോക്കി ചിരിച്ചിട്ട് ഞാൻ ഞാൻ റൂമിലേക്ക് നടന്നു. പോകുന്ന വഴിയിൽ ചേച്ചിയോട് നാളെ രാവിലെ വിളിക്കണ്ട എന്നും പറഞ്ഞു.
റൂമിൽ കയറി ഫോൺ ചാർജ് ചെയ്യാൻ ഇട്ട് ഞാൻ ബെഡിൽ കിടന്നു. കളിയുടെ ഷീണം കാരണം ഞാൻ കിടന്നതും ഞാൻ ഉറങ്ങി.
ഡാ ഹരി എനിക്കടാ. സമയം ഒരുപാടായി നമുക്ക് പോകണ്ടേ. എന്നെ തട്ടി വിളിച്ചുകൊണ്ടു പറഞ്ഞു.
എന്താ ചേച്ചി ഞാൻ പറഞ്ഞതല്ലെ വിളിക്കണ്ട എന്ന് പറഞ്ഞു
💬 Comments
View all comments