Chapter Title : പ്രണയരാഗം [Romantic idiot]
മൂഡ് ആയത് ഞാൻ റൂമിൽ വച്ചു കണ്ടതാ. അവൾ അതു പറഞ്ഞപ്പോൾ ഞാൻ ചമ്മി പോയി കാരണം അത് സത്യം ആയിരുന്നു
എനിക്ക് ഇപ്പോൾ മൂഡ് ആയപ്പോൾ ആണ് ഞാൻ അവളോട് നീങ്ങി ഇരിക്കാൻ പറഞ്ഞത്. ചമ്മൽ കാരണം ഞാൻ ഒന്നും പറഞ്ഞില്ല അവൾ അത്കൊണ്ട് ചിരിക്കുന്നത് കണ്ണാടിയിൽ കൂടി ഞാൻ കണ്ടു.
ഞങ്ങൾ നേരെ പോയത് ഹിൽ ടോപിലേക്കാണ്. എനിക്കും അവൾക്കും ഏറ്റവും ഇഷ്ടപെട്ട സ്ഥലം ആണ് ഹിൽ ടോപ്. കുന്നിന്റെ മുകളിൽ കുറെ മരങ്ങൾ. അവിടെ നിന്ന് നോക്കിയാൽ സിറ്റി മൊത്തം കാണണം . ഞങ്ങൾ വണ്ടി പാർക്ക് ചെയ്തു കുന്ന് കയറി അവിടെയുള്ള ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു. എന്റെ തോളിൽ തല ചായ്ച്ചാണ് അഞ്ചു ഇരിക്കുന്നത്. ശാന്തമായ അന്തരീക്ഷം, നല്ല കാറ്റ്, പ്രകൃതി ഭംഗി ഇത് ഓക്കേ ആണ് ഹിൽടോപ്പിന്റെ പ്രത്യേകത.ഞങ്ങൾ ഇടക്ക് ഇവിടെ വരും ഞങ്ങള്കു ഏതെങ്കിലും പ്രശ്നം ഉണ്ടാകിലോ ഞങ്ങൾ തമ്മിൽ തല്ല് കൂടിയാലോ അത് ഒക്കെ തീർക്കുന്നത് ഇവിടെ വച്ചാണ്.
അഞ്ചുവിന്ടെ കോളജിലെ വിശേഷം പറയുകയാണവൾ. അവളുടെ കൂട്ടുകാരിയെ ഒരുത്തൻ പ്രൊപോസൽ ചെയ്തതും അവർ ഇഷ്ടത്തിൽ ആയതും അവർ പാർക്കിൽ പോയി കിസ്സ് അടിച്ചതും അങ്ങയുള്ള കാര്യങ്ങൾ പറയുകയാണവൾ ഞങ്ങൾ തമ്മിൽ ഒന്നും മറച്ചു വെക്കാറില്ല എല്ലാം ഓപ്പൺ ആയി സംസാരിക്കും അത് ആണ് ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിലെ ഫസ്റ്റ് ലോ തമ്മിൽ ഒന്നും മറച്ചു പിടിക്കാൻ പാടില്ല ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് ഞങ്ങളുടെ ഇടയിൽ നില്കും അത് മൂന്നാമത് ഒരാളെ അറിയിക്കില്ല. അങ്ങനെ അവളുടെ വിശേഷം പറഞ്ഞു
💬 Comments
View all comments