Chapter Title : പ്രണയരതി 2 [കിരാതൻ'S]
തമിഴരസ്സ് പോകാനായി തയ്യാറെടുക്കുകയായിരുന്നു.
"...മച്ചാ...എന്നുടെ ബൈക്ക് നീ വച്ചുക്കൊ......". ചാവി എന്റെ കയ്യിൽ തന്ന് അവൻ ഞങ്ങളോട് യാത്ര പറഞ്ഞ് പുറത്തേക്ക് വേഗത്തിൽ നടന്നു.
"...തമിഴരസ്സിന് ...ഓഫിസിൽ എത്താൻ വൈകുമെന്നാ തോന്നുന്നേ അല്ലെ......".
"..ആ....കുറച്ച്.....പക്ഷെ വൈകിയാൽ അങ്ങനെ പ്രശ്നമൊന്നും ഇല്ല.....".
"...അല്ലാ...ആദിക്ക് ഓഫിസിൽ ഒന്നും പോകേണ്ടേ.....". റീത്ത ചോദിച്ചു.
"....ഞാൻ നാല് ദിവസ്സം ലീവ് പറഞ്ഞു.....കുറച്ച് ലീവ് ബാക്കിയുണ്ട്.....അതിങ്ങനെ ആർക്കെങ്കിലും ഉപകാരമാവട്ടെ.....ഹഹഹഹ....".
"...കൊള്ളാം....എനിക്ക് പരിരക്ഷരായല്ലോ ......പിന്നെ കൊണ്ടുവന്ന ബിരിയാണി കൂട്ടുകാരൻ കഴിച്ചുട്ടോ....ആദി വല്ലതും കഴിച്ചായിരുന്നോ....".
"...അയ്യോ അവൻ അത് കഴിച്ചോ.....ഇവിടെ ഉണ്ടല്ലോ എന്ന് വിചാരിച്ചാ സഫ്നയുടെ ബിരിയാണി ഓഫർ വേണ്ടാന്ന് വച്ചത്...".
"...അതാണ്...പെൺ ബുദ്ധി മുൻ ബുദ്ധി എന്ന് പറയുന്നത്......ഇപ്പൊ മനസ്സിലായോ....". സഫ്ന വലിയ കാര്യമായി ഉരുട്ടി പറഞ്ഞു.
"...അല്ലാ സഫ്ന.....പിൻ ബുദ്ധി എന്നല്ലേ.....".
"...അത് നിങ്ങൾ മെയിൽ ഷോവനിസ്റ്റുകൾക്ക്......ഞങ്ങൾക്ക് അങ്ങനെയല്ല.....". സഫ്ന ചുണ്ട് വക്രിച്ച് പറഞ്ഞു.
"...അയ്യോ നിങ്ങൾ തല്ലുകൂടാതെ.....നിങ്ങൾ രണ്ടു പേരും പോയി കഴിച്ചിട്ട് വരൂ....". റീത്ത ഇടപ്പെട്ടു.
റീത്തയുടെ ഇടപെടൽ ഞങ്ങളിൽ ചിരിയുയർത്തി. ഞങ്ങൾ മൂന്ന് പേരും കുറെ നേരം സംസാരിച്ചും തമാശക്ക് വഴക്കടിച്ചും സമയം കളഞ്ഞു.
സൂര്യൻ അസ്തമിക്കാറായി.
രാത്രി ഹോസ്പിറ്റലിൽ ആര് നിൽക്കും എന്ന ചിന്തയായി. റീത്തയുടെ കൂടെ സഫ്നക്ക് നിൽക്കണമെന്നുണ്ടെങ്കിലും പക്ഷെ അവളുടെ വീട്ടിലെ സാഹചര്യം അതിനനുവദിക്കുന്നുണ്ടായിരുന്നില്ല. അവളുടെ മൂത്ത പെങ്ങളുടെ പ്രസവത്തോടനുബന്ധിച്ച് ഉമ്മയും അമ്മാവനും ഗൾഫിലേക്ക് പോയിരിക്കുകയായിരുന്നു. വീട്ടിലുള്ളത് അസുഖം ബാധിച്ച് കിടപ്പിലായ ഉപ്പയുടെ ഉമ്മയും, അമ്മാവന്റെ ഭാര്യയുമാണ്. ഇതാണവളെ വല്ലാതെ കുഴപ്പിച്ചിരുന്നത്. സമയം വളരെ എടുത്തതാണ് സഫ്ന തന്റെ പ്രശ്നത്തെ അവതരിപ്പിച്ചത്. ഇതിന് പരിഹാരമായി വെറും
💬 Comments
View all comments