0%

Chapter Title : പ്രണയരതി 2 [കിരാതൻ'S]

നിമിഷങ്ങൾകൊണ്ട് ഞാൻ റീത്തയുടെ കൂടെ നിൽക്കാമെന്ന് പറഞ്ഞവളെ ആശ്വസിപ്പിച്ചു.

ഒരു നിമിഷം പോലും ഇടവേള നൽകാതെ റീത്തയും സഫ്നയും സംസാരിച്ച് എന്റെ മനസ്സിലെ ചിന്തകളെ പരിപോഷിപ്പിച്ച് കൊണ്ടിരുന്നു. അനേകം ദിവസ്സങ്ങളായി എന്തെന്നറിയാത്ത അലട്ടൽ ഇവരുടെ നിഷ്കളങ്കമായ സംസാരത്തിൽ അലിഞ്ഞില്ലാതെയായി. മനസ്സിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം. സത്യത്തിൽ ഈ ആക്സിഡന്റ് കൊണ്ട് ശരിക്കും പ്രയോജനം എനിക്ക് തന്നെയല്ലേ. ഈ ലോകത്ത് പൈസ്സ കൊണ്ടളക്കാൻ പറ്റാത്തതും വാങ്ങാൻ സാദ്ധിക്കാത്തതും ആയതിൽ ഒന്നു തന്നെയല്ലേ ഈ മനസുഖം. അതിവിടെ കിട്ടിരിക്കുന്നു എന്നത് മാത്രമല്ല അതിനുപരിയായി നല്ലൊരു സൗഹൃദവും ഇവരിൽ നിന്ന് ലഭിച്ചിരിക്കുന്നു. മനസ്സിന്റെ ആഴിയിൽ സന്തോഷം പതിയെ നിറയുന്നു.

പെട്ടെന്നായിരുന്നു സഫ്നയുടെ ഫോണിൽ അവളുടെ വീട്ടിൽ നിന്ന് വിളി വന്നത്.

"....എന്താ....വല്ല്യാമ്മീ....".

മറുവശത്ത് നിന്ന് ഒരു സ്ത്രീ വളരെ ശബ്ദത്തിൽ എന്തോ പറയുന്നുണ്ടായിരുന്നു. എന്തോ കണ്ട് ഭയപ്പെട്ടിരുന്നു എന്ന് ആ ശബദ്ധത്തിന്റെ ഉടമയുടെ സ്വരസ്ഥാനത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. സഫ്ന പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഫോൺ വച്ചു. റീത്തയും ഞാനും പകച്ചിരിക്കുകയായിരുന്നു.

"....ആദി.... എന്റെ ഒപ്പം വീട് വരെ ഒന്ന് കൂട്ട് വരാമോ...". പകപ്പോടെ എന്നോട് ചോദിച്ചു.

"....ഞാൻ വരാം.... പക്ഷെ എന്താണ് കാര്യം.......".

"....വീട്ടിലെ ടെറസ്സിൽ നിന്ന് ആരോക്കെയോ നടക്കുന്ന ശബദ്ധം കേഴ്ക്കുന്നു.... അവിടെ അമ്മാവന്റെ ഭാര്യ മാത്രമെ ഉളളൂ.....".

"..നമുക്ക് പോയിനോക്കാം..... റീത്ത ഞങ്ങൾ ഇപ്പൊ വരാം.....".

നേഴ്‌സിനോട് റീത്ത മുറിയിൽ ഒറ്റക്കേ ഉള്ളു എന്നും അത്യാവശ്യമായി ഞങ്ങൾക്ക്  പുറത്ത് പോകേണ്ടി വന്നതിനാൽ ഒന്ന് ശ്രദ്ധിച്ചെക്കണേ  എന്ന് പറഞ്ഞു. വലിയ ഹോസ്പിറ്റലായതിനാൽ നേഴ്‌സുമാരുടെ സഹകരണം വളരെ തൃപ്തികരമായിരുന്നു.

സഫ്ന

💬 Comments

View all comments