0%

Chapter Title : പ്രണയരതി 2 [കിരാതൻ'S]

അവളുടെ സ്‌കൂട്ടി എടുത്ത് വീട് ലക്ഷ്യമാക്കി പാഞ്ഞു. തമിഴരസ്സ് തന്നുപോയ അവന്റെ സ്പോട്ട്സ് ബൈക്കിൽ ഞാനും പുറകെ വച്ച് പിടിച്ചു.

വെറും രണ്ടു കിലോമീറ്ററിൽ ആധികം താണ്ടുന്നതിൽ സഫ്ന അവളുടെ വീട്ടിലേക്കുള്ള ഉൾവഴിയിലേക്ക് തിരിഞ്ഞു. അവിടെ നിന്നും നാലാമത്തെ വീടായിരുന്നു സഫ്നയുടേത്.

സഫ്ന വല്ലാതെ ഭയപ്പെട്ട് ഉള്ളിലേക്കോടി. കോളിങ്ങ് ബെല്ലിൽ നിർത്താതെ അടിച്ച് അവൾ അവളുടെ അമ്മാവന്റെ ഭാര്യയെ വിളിച്ചു.

"...വല്ല്യാമ്മീ.... വല്ല്യാമ്മീ...".

പെട്ടെന്ന് തന്നെ വാതിൽ തുറന്ന് സഫ്ന അലറി പേര് വിളിച്ച അമ്മാവന്റെ ഭാര്യ പുറത്തേക്ക് വന്നു. എന്നെ കണ്ടതും പർദ്ദയുടെ മൂടുപടം വച്ച്‌ പെട്ടെന്ന് മറച്ചു. ഞാൻ അവരുടെ പെരുമാറ്റത്തിൽ എനിക്ക് ചെറിയ നീരസം തോന്നാതിരുന്നില്ല. സഫ്നക്ക് അത് പെട്ടെന്ന് മനസ്സിലായി.

" ...വല്ല്യാമ്മീ... എവിടെ നിന്നാ ശബ്ദം കേട്ടെ....". സഫ്ന അവളുടെ അമ്മായിയോട് ചോദിച്ചു.

"...മുകളിലൂടെ ആരോ... നടക്കുന്നപ്പോലെ....". അവളുടെ അമ്മായി പറഞ്ഞു.

" ...അപ്പ്സ്റ്റെയറിലേക്കുള്ള വഴിയേതാ..". ഞാൻ അൽപ്പം നിരസ്സത്തിൽ തന്നെ ചോദിച്ചു.

"....  ഇതിലെയാ....". സഫ്ന വീടിന്റെ സൈഡിലൂടെ മുകളിലേക്ക് കയറാനുള്ള കോണി കാണിച്ച് തന്നു.

ഞാൻ അവിടേക്ക് നടക്കുന്നതിനിടയിൽ നല്ല മരവടി കിടക്കുന്നത് കണ്ടു. ഞാനത് സുരക്ഷക്കെന്ന പോലെ എടുത്ത് അതിന്റെ ബലം നോക്കി കോണിക്കടുത്ത് എത്തി.

"....ആദി.... ശ്രദ്ധിക്കണേ....".

പുറകിൽ നിന്ന് സഫ്ന വിളിച്ച് പറഞ്ഞു. ചെറിയൊരു ഭയം തോന്നിയെങ്കിലും ചെറുപ്പകാലത്ത് പഠിച്ച കളരിയഭ്യാസങ്ങൾ എന്റെ മനസ്സിന് ബലമേകി. ഞാൻ മുകളിലേക്ക് ചെന്നപ്പോൾ മൂന്നാല് പേർ വട്ടം ചേർന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഞാൻ അറിയാവുന്ന ഹിന്ദിയിലും തെലുങ്കിലും ആരാണെന്ന് തിരക്കി. ഇതിനോടൊപ്പം സഫ്ന മുകളിലേക്ക് കയറി

💬 Comments

View all comments