Chapter Title : പ്രണയത്തൂവൽ [MT]
കണ്ടപ്പോൾ ലയ ശരിക്കും ഞെട്ടി.
ലയയുടെ ഞെട്ടൽ കണ്ടത് കൊണ്ടാവാം കോളേജ് പിയൂൺ മേരി ലയയോടായി പറഞ്ഞു.
“ഇതൊന്നും കണ്ട് ടീച്ചറ് പേടിക്കണ്ട. ഇതൊക്കെ ഇവിടെ പതിവ് കാഴ്ചയാണ്.”
കണ്ട കാഴ്ചയെക്കാൾ ലയയെ ഞെട്ടിച്ചത് മേരിയുടെ വാക്കുകളാണ്.
ഒരു വാക്ക് പോലും മിണ്ടാതെ മേരിയെ നോക്കി ഒരു പുഞ്ചിരി വരുത്തി ലയ അവിടെനിന്നും നടന്നു നീങ്ങി. അപ്പോഴും അവളുടെ നോട്ടം ആ കൂട്ടത്തിനിടയിൽ നിന്നും തൻറെ കണ്ണുകളിൽ ഉടക്കിയ ആ രണ്ടു കണ്ണുകളിലേക്ക് ആയിരുന്നു.
അവൾ അവിടെനിന്നും നേരെ സ്റ്റാഫ് റൂമിലേക്ക് പോയി. റൂമിന്റെ മുന്നിൽ തന്നെ കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് എന്ന ബോർഡ് ഉണ്ടായിരുന്നു. അകത്തു മൊത്തം എട്ട് മേശയും കസേരയും. അവസാനം കിടക്കുന്ന ഒരു ടേബിൾ ഒഴിച്ച് ബാക്കി എല്ലാത്തിലും ടീച്ചർമാരുണ്ട്. റൂമിലേക്ക് കയറിയപാടെ എല്ലാവരുടെയും മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് ലയ തൻറെ ഇരിപ്പിടത്തിലേക്ക് നടന്നു. തൻറെ മേശയുടെ മേൽ ഹാൻഡ് ബാഗ് വച്ചശേഷം ലയ എല്ലാവരേയും പരിചയപ്പെട്ടു. അൽപ സമയം കഴിഞ്ഞു മേരി അവിടേക്ക് വന്നു.
“ലയ ടീച്ചറെ… ടീച്ചർക്ക് ഫസ്റ്റ് ഹവർ 3rd ഇയർ BBA ക്ലാസ് ആണ്.”
അതും പറഞ്ഞു ബാക്കിയുള്ള ടീച്ചേഴ്സ്നോട് കുശലം പറഞ്ഞു മേരി അവിടെ നിന്നും യാത്രയായി.
ലയ മൊബൈൽ എടുത്തു വീട്ടിൽ വിളിച്ചു ജോയിൻ ചെയ്ത കാര്യം പറഞ്ഞതും ബെല്ലടിച്ചു. മൊബൈൽ ഓഫ് ചെയ്ത് ബാഗിൽ വച്ച് ബുക്ക് ഷെൽഫിൽ നിന്നും തനിക്ക് വേണ്ടതായ ബുക്കും എടുത്തു ലയ നേരെ ക്ലാസിലേക്ക് പോയി. ആദ്യമായി പഠിപ്പിക്കുന്നതിന്റെ എല്ലാ ഭയങ്ങളും മനസ്സിൽ നിന്നും തുടച്ചു മാറ്റിയ ശേഷമാണ്
💬 Comments
View all comments