0%

Chapter Title : പ്രണയത്തൂവൽ [MT]

Author : Kambikathakal Read All Parts 283

ആ കൂട്ടത്തിൽ കണ്ട ആ കണ്ണുകൾ ആയിരുന്നു. പെട്ടന്നാണ് ലാസ്റ്റ് ബെഞ്ച് അവളുടെ ശ്രദ്ധയിൽ പെട്ടത്.

“അതെന്താ ഈ ക്ലാസ്സിൽ ആർക്കും ബാക്ക് ബെഞ്ചിൽ ഇരിക്കുന്നത് ഇഷ്ടമല്ലേ?.. ഒഴിഞ്ഞു കിടക്കുന്ന ബാക്ക് ബെഞ്ച് എന്റെ ജീവിതത്തിൽ ആദ്യമായി കാണുവാ.”

“ടീച്ചറെ….”

പെട്ടെന്ന് തന്നെ ലയ ആ ശബ്ദം കേട്ട ദിശയിലേക്ക് നോക്കി.

തന്റെ മുഖത്ത് നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന മേരിയെ ആണ് ലയ കണ്ടത്.

“എന്താ ചേച്ചി”

“ടീച്ചറിനെ പ്രിൻസിപ്പൽ മാഡം വിളിക്കുന്നു. പെട്ടെന്ന് വരാൻ പറഞ്ഞു.”

“ശെരി ചേച്ചി ഞാൻ ഇപ്പൊ വരാം”

മറുപടി കേട്ടയുടനെ തന്നെ മേരി അവിടെ നിന്നും പോയി.

“ ഞാൻ ഇപ്പൊ വരാം നിങ്ങളെന്തേലും എടുത്തു വായിക്ക്‌.”

ഇതും പറഞ്ഞു ലയ നേരെ പ്രിൻസിപ്പലിന്റെ ഓഫീസിന് നേരെ നടന്നു.

“മേ ഐ കമ്മ്‌ ഇൻ മാഡം” പ്രിൻസിപ്പൽ റൂമെത്തിയതും ലയ അകത്തേക്ക് തലയിട്ട്‌ ഡോറിന്റെ മുന്നിൽ നിന്ന് അനുവാദം ചോദിച്ചു.

“യെസ്”

ലയ അകത്തു കയറിയപാടെ മൂന്ന് പേർ റൂമിന്റെ കോണിൽ നിൽക്കുന്ന കണ്ടൂ. അതിൽ ഒരാൾ മാത്രം തിരിഞ്ഞു  പുറത്തേക്ക് നോക്കി നിൽക്കുന്നു. അയാളെ മാത്രം മുഖം കാണാൻ പറ്റുന്നില്ല. ബാക്കി രണ്ടുപേരെയും നോക്കി ചിരിച്ചു. അവർ തിരിച്ചും.

“എന്താ മാഡം. എന്തിനാ എന്നെ വിളിപ്പിച്ചത്.”

“ ഈ നിൽക്കുന്ന മൂന്നുപേരും ടീച്ചറുടെ ക്ലാസിലെ കുട്ടികൾ ആണ്.”

ഒന്നും മനസ്സിലാകാതെ പ്രിൻസിപ്പൽ റാണി ദേവിനെ നോക്കി.

“രാവിലെ നല്ല ഒരു തല്ലും ഉണ്ടാക്കി ഒരു കുട്ടിയുടെ കൈ തല്ലി ഓടിച്ചിട്ട് നിക്കുന്ന നിപ്പ്‌ കണ്ടോ.”

ഇപ്പോഴാണ് ലയക്ക്

💬 Comments

View all comments