Chapter Title : പ്രണയത്തൂവൽ [MT]
ഇവിടെ ബാക്ക് ബെഞ്ച് സ്റ്റുഡന്റ്സ്. എല്ലാരും ഒന്ന് എണീറ്റ് നിന്നേ.”
ലയ പറഞ്ഞു നിർത്തിയതും നടുക്ക് ഡെസ്കിൽ തല വച്ച് കിടക്കുന്നയാൾ ഒഴിച്ച് ബാക്കി രണ്ടുപേർ എണീറ്റ് നിന്നു.
“ഇനി ഇയാളെ ഞാൻ വെറ്റിലയും അടക്കയും വച്ച് വിളിക്കണോ. എഴുന്നേറ്റ് നിക്കടോ.”
ബെഞ്ചിൽ കൈ കൊണ്ട് അടിച്ചു കൊണ്ട് അൽപം ഒച്ചത്തിൽ ലയ പറഞ്ഞു.
അത് കേട്ടതും ബെഞ്ചിൽ കൈ കൊണ്ട് വലിച്ചടിച്ച് കൊണ്ട് അവൻ എണീറ്റ് നിന്നു അവളെ തുറിച്ചു നോക്കി.
അവൻറെ ആ പ്രവർത്തിയിൽ ശെരിക്കും ലയ പേടിച്ചു നിന്ന സ്ഥലത്ത് നിന്നും രണ്ടടി പുറകോട്ടു നിന്നു. പക്ഷേ അവൾടെ കണ്ണുകൾ മാത്രം ഒരു മാറ്റവും കൂടാതെ മറുതലക്കൽ കലിതുള്ളി നിൽക്കുന്ന ആ കണ്ണുകളിലേക്ക് തന്നെ നിലയുറപ്പിച്ചു നിന്നു.
അതെ.. താൻ രാവിലെ ആ ആൾക്കൂട്ടത്തിൽ നിന്ന് കണ്ട കണ്ണുകൾ. ലയ അവളുടെ മനസ്സിൽ അവളോടായി പറഞ്ഞു. അൽപ്പ നേരം ലയ ആ കണ്ണുകളിൽ തന്നെ നോക്കി നിന്നു.
“ ഡ്‌പെ!!!!!”
പെട്ടന്നുള്ള ആ ശബ്ദത്തിൽ ക്ലാസിലെ എല്ലാ കുട്ടികളും പുറകിലേക്ക് നോക്കി. അപ്പോഴാണ് ലയ ഒന്ന് ഞെട്ടി തന്റെ സ്വബോധത്തിൽ എത്തിയത്. ലയ നോക്കുമ്പോൾ താൻ ഇത്ര നേരവും നോക്കി നിന്ന നേത്രങ്ങൾ മറ്റൊരു ദിശയിലേക്ക് നീങ്ങി. അതിന്റെ മറുതലക്കൽ ലയ നോക്കുമ്പോൾ കലിതുള്ളി നിൽക്കുന്ന കീർത്തനയെ ആണ് കണ്ടത്.
“സോറി മിസ്സ് ഞാൻ.. എനിക്ക് പെട്ടന്ന് ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റിയില്ല അതാ പെട്ടന്ന് ഇങ്ങനെ.”
കീർത്തന ഒന്ന് ശാന്തമായതും ലയയോടായി പറഞ്ഞു. അപ്പോഴും അവിടെ എന്താ നടക്കുന്നെ എന്ന് മനസ്സിലാവാതെ
💬 Comments
View all comments