Chapter Title : പ്രണയത്തൂവൽ [MT]
ജോബിയെയും അവിടെ നിന്നും സ്ഥലം കാലിയാക്കാൻ സിഗ്നൽ കാണിച്ചു.
“ടാ ജോബി ഒന്ന് എന്റെ കൂടെ വാടാ നമുക്കൊന്ന് ഓഫീസ് വരെ പോയെച്ചും വരാം”
അതും പറഞ്ഞ് അഭി ജോബിയുമായി അവിടെ നിന്നും സ്ഥലം കാലിയാക്കി. അപ്പോഴും മീനുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുവാണ്.
അജു: അയ്യേ എന്റെ കാന്താരി കരയുന്നോ.
മീനു അനങ്ങിയില്ല.
അജു: ടീ നീ ഇതെന്താ ഇങ്ങനെ.
അവളുടെ കരച്ചിൽ ശക്തിയിൽ ആയി.
അജു: അയ്യേ.. ഈ പെണ്ണിന്റെ ഒരു കാര്യം. നീ എന്തിനാ ഇങ്ങനെ കിടന്നു മോങ്ങുന്നെ. ഇത് ആദ്യമായി ഒന്നുമല്ലല്ലോ നീ എനിക്കിട്ട് ഇങ്ങനെ പോട്ടിക്കുന്നെ. പിന്നെ എന്തിനാ ഇങ്ങനെ കരയുന്നെ.
മീനു: അല്ലടാ.. എനിക്ക് വേണ്ടിയല്ലേ നീ ഇങ്ങനെ എപ്പോഴും നാണം കെടുന്നത്. എന്നിട്ട് ആ നിന്നേ തന്നെ ഞാൻ ആ പുതിയ ടീച്ചറുടെ മുന്നിൽ വച്ച് അടിച്ചു.
അജു: അയ്യേ അതിനിപ്പോ എന്താ. എന്നെ അടിച്ചത് എന്റെ മീനൂട്ടി അല്ലേ… പിന്നെ ഞാൻ അങ്ങനെ ദേഷ്യം കാണിച്ച കൊണ്ടല്ലേ നീ തന്നത്. നീ ഇങ്ങനെ കരയല്ലേ…
അവൻ അതും പറഞ്ഞ് അവൾടെ മടിയിൽ തല വച്ച് കിടന്നു. അവൾ അവൻറെ തലയിലൂടെ കൈയോടിചൂ. അവൻ കണ്ണടച്ച് കിടന്നു.
മീനു: നല്ല വേദനിച്ചോ നിനക്ക്?
അജു: യെയ്… ഒട്ടുമില്ല. നല്ല സുഖം ആണല്ലോ കരണത്ത് അടി കിട്ടുമ്പോൾ. എന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു. പിന്നെ ആ ടീച്ചറുടെ മുന്നിൽ വില കളയണ്ട എന്ന് വച്ചാ ഞാൻ പിടിച്ചു നിന്നത്.
മീനു: സോറി ടാ…
അജു: നീ അത് വിട്ടേക്ക്.
💬 Comments
View all comments