0%

Chapter Title : പ്രണയത്തൂവൽ [MT]

Author : Kambikathakal Read All Parts 288

ഇരിപ്പിടമായ മരത്തിട്ടയിൽ ഇരിക്കുവാണ് അജുവും ഗ്യാങ്ങും..***

അജു: ആരാടാ അവര് ?

ജോബി: ആര്?

അജു: ക്ലാസ്സിൽ കണ്ട ആ ജാടക്കാരി.

അഭി: അറിയില്ലടാ.. താറാവ് സ്കൂൾ മാറിയല്ലോ. അവർക്ക് പകരം വന്നതാന്നാ തോന്നുന്നേ.

മീനു: ലയ വിശ്വനാഥൻ എന്നാ പേര്. ബാംഗ്ലൂർ ഐഐഎമ്മിൽ നിന്നും ഗോൾഡ് മെഡൽ ഒക്കെ കിട്ടിയതാണെന്ന കേട്ടത്. പക്ഷേ അത് ടീച്ചർ ക്ലാസ്സിൽ പറഞ്ഞില്ല.

അജു: ടാ എന്റെ കരണം മുറിഞ്ഞോ എന്നൊന്ന് നോക്കിയേ..

അതും പറഞ്ഞ് അവൻ തന്റെ വലതു കരണം അഭിക്ക് കാണിച്ച് കൊടുത്തു. അവന്റെ വെളുത്ത കവിളിൽ മീനുവിന്റെ വലതു കൈപ്പത്തിയുടെ പാട് തെളിഞ്ഞു കാണാം.

അഭി: ഇല്ലടാ.. പക്ഷേ ഇവൾടെ കയ്യിടെ സ്കെച്ച് കറക്റ്റ് ആയി തന്നെ കിടപ്പുണ്ട്.

അതും പറഞ്ഞ് അവർ എല്ലാരും മീനുന്‍റെ മുഖത്ത് നോക്കി.

അജു: എന്തോന്ന് അടിയാടീ അടിച്ചെ. ആ ടീച്ചർ പോലും  പേടിച്ചു…

മീനു: ഓ പിന്നെ പിന്നെ.. ഇപ്പോൾ ഞാൻ അടിച്ചതാണോ ഇത്ര പ്രശ്നം അപ്പോ നീ അവരെ നോക്കി പേടിപ്പിച്ചതോ. നീ അങ്ങനെ അവരോട് കാണിച്ചത് കൊണ്ടാണ് ഞാൻ നിനക്കിട്ട്‌  പൊട്ടിച്ചത്. നിൻറെ ആ പ്രവർത്തി കണ്ട് അവർ രണ്ട് സ്റ്റെപ് പിറകോട്ട് പോയി. അതാ എനിക്ക് പെട്ടെന്ന് ദേഷ്യം വന്നത്.

ജോബി: എന്നാലും എൻറെ മീനു ഇത് അല്പം കടുത്തുപോയി. ഒന്നുമില്ലെങ്കിലും നീ ആ ടീച്ചറുടെ മുന്നിൽ വച്ച് ഇവനെ അടിക്കരുത് ആയിരുന്നു.

അഭിയും ജോബിയുടെ വാക്കുകൾക്ക് പിന്തുണ നൽകി. ഇത് കേട്ടതും  മീനുവിന്റെ  കണ്ണുകൾ നിറയാൻ തുടങ്ങി. അത് മനസ്സിലാക്കിയ അജു അഭിയെയും

💬 Comments

View all comments