0%

Chapter Title : പ്രണയവർണങ്ങൾ 1 [Kochumon]

Author : Kochumon Read All Parts 41.8K

അങ്ങോട്ട്‌ വന്നു.. ഓരോ കാര്യങ്ങൾ അയാളും സംസാരിച്ചു..

സന്ധ്യ കഴിഞ്ഞപ്പോൾ എല്ലാവരും കൂടി കല്യാണ വീട്ടിലേക്ക് പോയി..

ഉണ്ണിക്ക് വണ്ടി ഓടിക്കാൻ ജയൻ കൊടുത്തു..

ഒരു കിലോമീറ്റർ അകലെ ആണ് സുരേന്ദ്രൻ താമസിക്കുന്നത്.. എല്ലാവരും അവിടെ ചെന്ന് ബന്ധുക്കളും ഒക്കെ ആയി സംസാരിച്ചു സമയം ഒരുപാട് പോയി..

പാതിരാത്രി ആയപ്പോൾ തറവാട്ടിലേക്ക് തിരിച്ചു പൊന്നു..

യാത്ര ക്ഷീണത്തിൽ സുഷമയും ഉണ്ണിയും കിടന്നതേ ഉറങ്ങി പോയി..

പിറ്റേന്ന്..

വലിയ വീടാണ് സുഷമയുടെ തറവാട്.. വർഷങ്ങൾക്ക് മുൻപ് പണിത വീടാണ്..

രണ്ടു നില വീട് ആയതുകൊണ്ട് തന്നെ താഴെയും മുകളിലും മുറികൾ ഉണ്ട്..

മുകളിൽ രണ്ടു ബെഡ്‌റൂം ഉണ്ട് താഴെ മൂന്ന് ബെഡ്‌റൂം കിച്ചൺ, ഡയനിങ് ഹാൾ... ഹാൾ..

സിറ്റൗട്ട്.. പുറത്ത് കാർ പാർക്ക് ചെയ്യാൻ പോർച്ച്..

വലിയ മുറ്റം.. മുറ്റത്തിന്റ സയിഡിൽ.. വേറൊരു ഷെഡ്..

അതിൽ ആണ് പണിയായിതങ്ങൾ ഒക്കെ വെക്കുന്നത്..

പഴയ സാധനങ്ങൾ ഒക്കെ വെക്കുന്നത് അവിടെയാണ്...

പിന്നെ വിശാല മായ സ്ഥലം ആണ്.. കുടുതലായും റബർ ആണ്.. പിന്നെ താഴെ പറമ്പിൽ ആണ് വാഴ കൃഷി.. അവിടെ ഒരു ഷെഡ് ഉണ്ട്..

മഴ പെയ്യുമ്പോൾ പണിക്കാർക്ക് കേറി നിക്കാനും.. പണിക്കാർക്ക് വിശ്രമിക്കാനും ഒക്കെ ആണ് ആ ഷെഡ്...

രാവിലെ തന്നെ കല്യാണത്തിന് പോകാൻ വേണ്ടി റെഡിയാകുവാണ് സുജയും സുഷമയും..

കുറച്ചു ബന്ധുക്കൾ കുളിക്കാനും ഡ്രസ്സ്‌ മാറാനും ആയിട്ട് രാവിലെ ഇങ്ങോട്ട് വന്നിരുന്നു..

അവരുമായി ജയൻ സംസാരിച്ചു കൊണ്ട് താഴെ ഹാളിൽ ഇരിക്കുവാണ്..

മുകളിൽ ആണ് സുഷമയും സുജയും റെഡിയാകുന്നത്..

ഉണ്ണി ഇന്നലെ മുതൽ സുജ പറഞ

💬 Comments

View all comments