Chapter Title : പ്രണയവർണങ്ങൾ 2 [Kochumon]
ഉണ്ണിക്ക് കാർ ഓടിക്കാനുള്ള അവസരം കിട്ടിയ സന്തോഷത്തിൽ അവൻ കാറിലേക്ക് കേറി..
ബന്ധുക്കൾ എല്ലാവരോടും യാത്ര പറഞ്ഞ ഇറങ്ങി..
എടി എനിക്ക് വിശക്കുവാ.
സുജ സുഷമയോട് പറഞ്ഞു.. എന്നിട്ട് സുജ നേരെ ഹാളിലേക്ക് പോയി.. അവിടെ സുജയുടെ അച്ഛൻ നിൽപ്പുണ്ട്..
അച്ഛൻ കാപ്പി കുടിച്ചോ..
ഞാൻ അവരുടെ കുടെ കുടിച്ചു മോളെ....ഞാനും അവളും കൂടി സുരേന്ദ്രൻന്റെ വീട് വരെ പോകുവാ.. ഇന്നലെ കല്യാണം കഴിഞ്ഞ് പോണതല്ലേ..
എടി സുഷമേ വാടി..
സുജ പറഞ്ഞു.. പിന്നെ സുഷമയും സുജയും ഒന്നിച്ചിരുന്നു കാപ്പി കുടിച്ചു..
സുജ കമ്പി കുടിച്ചു കഴിഞ്ഞ് അടുക്കളയിൽ ചെല്ലുമ്പോൾ സുജയുടെ അമ്മ പാത്രങ്ങൾ കഴുകുവാണ്..
സുഷമ ഡയനിങ് ഹാളിൽ ഇരുന്ന് അപ്പോഴും കാപ്പി കുടിക്കുന്നുണ്ട്..
ജയൻ ഹാളിൽ ഇരുന്നു കൊണ്ട് സുഷമയോട് ഓരോ തമാശ പറയുന്നുണ്ട്.. അതിനൊക്കെ ചിരിക്കുകയും മറുപടിയും സുഷമ പറയുന്നുണ്ട്..
സുജ അമ്മയോട് മെല്ലെ പറഞ്ഞു..
അമ്മേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..
എന്നാ മോളെ..
അമ്മ സുജയെ നോക്കി ചോദിച്ചു.. സുജ അമ്മയുടെ അടുത്തേക്ക് ചേർന്ന് നിന്ന് പതുക്കെ പറഞ്ഞു..
അമ്മേ.. സുഷമേ കാര്യം അല്പം കഷ്ട.. രാജൻ ആള് ശരിയല്ല. ഉണ്ണിക്കുട്ടന് രാജനെ ഒട്ടും ഇഷ്ടമല്ല..
അമ്മ സുജയെ നോക്കി. എന്നിട്ട് പറഞ്ഞു..
എനിക്ക് അറിയാം. പക്ഷെ അവളല്ലേ തീരുമാനം എടുക്കേണ്ടത്..
അമ്മ അച്ഛനോട് ഒന്ന് പറയണം കേട്ടോ..
ഞാൻ പിന്നെ പറഞ്ഞോളാം.. ഏതായാലും രണ്ടാഴ്ച അവൾ ഇവിടെ നിക്കട്ടെ.. ഉണ്ണിക്ക് ഇപ്പൊ കോളേജും ഇല്ല..
പിന്നെ സുജ കുറെ ഏറെ കാര്യങ്ങൾ അമ്മയോട് പറഞ്ഞു..
അപ്പോഴേക്കും സുഷമ
💬 Comments
View all comments