0%

Chapter Title : പ്രണയവർണങ്ങൾ 2 [Kochumon]

Author : Kochumon Read All Parts 76.9K

അങ്ങോട്ട് ചെന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു..

എന്താ അമ്മേം മോളും കൂടി എന്റെ കുറ്റം ആണോ പറയുന്നത്..

സുജ ചിരിച്ചു കൊണ്ട് പറഞ്ഞു..

അതേടി.. ഞങ്ങൾ നിന്നെ പറ്റി തന്നെയാ പറഞ്ഞത്..

അമ്മ സുജ പറയുന്ന കേട്ട് ചിരിച്ചിട്ട് സുഷമയോട് പറഞ്ഞു..

എടി.. നി കുറെ ദിവസം ഇവിടെ നിന്നിട്ട് പോയാൽ മതി..

അമ്മേ രാജേട്ടൻ സമ്മതിക്കില്ല..

സുഷമ പറഞ്ഞു.. സുഷമയെ നോക്കിട്ട് അമ്മ പറഞ്ഞു..

നി ഇവിടെ വന്നിട്ട് രണ്ടു വർഷം കഴിഞ്ഞു.. ഞങ്ങൾക്കും പ്രായമായി.. പിന്നെ.. പണ്ടത്തെ പോലെ അടിമയായി ഇനി നി ജീവിക്കേണ്ട.. നിനക്ക് അവനെ വേണ്ടെങ്കിൽ നി ഇങ്ങോട്ട് പോരെ..

സുജ ചിരിച്ചു കൊണ്ട് സുഷമയെ നോക്കി പറഞ്ഞു..

എടി പെണ്ണെ.. ഞങ്ങൾക്ക് ഏതായാലും ഈ സ്ഥലം വേണ്ട. അവിടെ ട്രിവാൻഡ്രം വിട്ട് കുട്ടികൾ പോരില്ല.. ഞങ്ങൾക്ക് ജീവിക്കാൻ ഉള്ളത് ജയേട്ടൻ ഉണ്ടാക്കിയിട്ടുണ്ട്.. നിനക്ക് രാജൻ സ്വാതന്ത്ര്യം തരില്ല.. നി അവിടെ എന്തിനാ പെണ്ണെ അടിമയെ പോലെ ജീവിക്കുന്നത്.. ഇങ്ങോട്ട് പോരെ മോളെ..

സുഷമ അവരെ നോക്കി പുഞ്ചിരിച്ചു..

അവർ കിച്ചണിൽ നിന്ന് കുറെ നേരം സംസാരിച്ചു..

അപ്പോഴേക്കും മുറ്റത് ഒരു കാർ വന്നു നിന്നു.. അതിൽ നിന്ന് ബാലനും രണ്ടു പണിക്കാരും ഇറങ്ങി..

ബാലനോട് സംസാരിക്കാൻ സുഷമയുടെ അച്ഛൻ ചെന്നു..

ബാലൻ ചോദിച്ചു..

രവിയേട്ട ബന്ധുക്കൾ ഒക്കെ പോയോ..

രവി പറഞ്ഞു..

ഇല്ല.. സുജയും സുഷമയും ഉണ്ട്.. ബാക്കി എല്ലാവരും പോയി..

അവർ കുറച്ചു നേരം സംസാരിച്ചു നിന്നു..

ബാലന്റെ കുടെ രണ്ടു ഹിന്ദിക്കാർ ആണ്. അവരോട് താഴോട്ട് പൊക്കോളാൻ

💬 Comments

View all comments