0%

Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]

Author : ഋഷി Read All Parts 11059

വായനയിലേക്കും മനനത്തിലേക്കും തിരിച്ചു വിടാൻ കഴിഞ്ഞു. ചേച്ചി പകർന്നു നൽകിയ ഊർജ്ജം... സമയം പോയതറിഞ്ഞില്ല... വൈകുന്നേരം ആറുമണിക്ക് ലാപ്പ്ടോപ്പടച്ചപ്പോൾ എന്തോ മുഴുമിച്ച തോന്നലായിരുന്നു. അഞ്ചിന് യമുനേച്ചി വിടവാങ്ങിയിരുന്നു, മൊബൈൽ നമ്പറുകളും ഷെയർ ചെയ്തുകൊണ്ട്.

യമുന ഓട്ടോയിലിരിക്കുമ്പോഴാണ് ഗോപേട്ടൻ്റെ മെസേജ് വന്നത്. വീട്ടിലെത്തിയപ്പോൾ അടുത്ത മെസേജ്. നിന്നെ കാണണം വാവേ. വീട്ടിലെത്തുമ്പോൾ പ്ലീസ് വിളിക്കണേ. അവളൊരു മറുപടി മെസേജിട്ടു.

തന്നെ ഒരുപാധിയുമില്ലാതെ കല്ല്യാണം കഴിച്ച് സ്നേഹിച്ച ജയേട്ടൻ... പാവം... തന്നെ വിട്ടുപോയതിൽപ്പിന്നെ രണ്ടു ബെഡ്റൂമും ഹോളും അടുക്കളയും വിശാലമായ വരാന്തയുമുള്ള വീട്ടിൽ താനും രാധൂം മാത്രായിരുന്നു. അവളും കെട്ടിപ്പോയതീപ്പിന്നെ ഈ വീട് തന്നെ വിഴുങ്ങാൻ വരുന്നപോലെ തോന്നീട്ടുണ്ട്. ആകെ ഒരാശ്വാസം ഗോപേട്ടനാണ്...

യമുന ഒന്നു മേൽക്കഴുകിയിട്ട് വേഷം മാറി. ഇളം പൂക്കളുളള മാക്സിയണിഞ്ഞു. ചായ കൂട്ടി. ഒരു പോട്ട് ചായയുണ്ടാക്കി. അവൾക്കറിയാം. ശ്രീമാൻ ഗോപകുമാർ തീർച്ചയായും ഹാജർ വെക്കുമെന്ന്.

കറുത്ത ഹോണ്ട സിവിക്ക് തിരിഞ്ഞോടി പോർച്ചിൽ വന്നു നിന്നു. വണ്ടിയിൽ നിന്നുമിറങ്ങിയ തന്നേക്കാൾ ഇത്തിരി മാത്രം ഉയരമുള്ള, വെളുത്തു മെലിഞ്ഞ, കഷണ്ടികയറിയ മദ്ധ്യവയസ്കൻ... സ്ഥിരം വെള്ള ഹാഫ് കൈ ഷർട്ടും കാക്കി പാൻ്റും. ഭരണത്തിൻ്റെ സിരാകൂടമായ സെക്രട്ടേറിയേറ്റിലെ ജോയിൻ്റ് സെക്രട്ടറി. ഐഏഎസ്. തൻ്റെ മുറച്ചെറുക്കൻ.... പിന്നെ...പിന്നെ.. പഴയ കാമുകൻ.

ഗോപേട്ടൻ മെല്ലെ നടന്ന് പടികൾ കയറി തളത്തിലെ ചൂരൽക്കസേരയിലമർന്നു. വാവേ! ആ സ്വരത്തിലൊരു ക്ഷീണമുണ്ടായിരുന്നോ? ചായ കുടിക്കൂ ഗോപേട്ടാ! ന്തായാലും അതു കഴിഞ്ഞു പറയാം. അവൾ അടുത്തിരുന്നു... കുറച്ചുനേരം അവർ നിശ്ശബ്ദമായിരുന്നു...

ഹേമ പിന്നേം വീട്ടിലേക്കു പോയി... വിറയാർന്ന സ്വരം. അവൾ ഗോപേട്ടൻ്റെ കൈത്തണ്ടയിൽ പിടിച്ചു. ഏട്ടാ! ഹേമ രണ്ടു ദിവസം കഴിയുമ്പോ തിരികെ വരും. ഏട്ടനുമറിയാല്ലോ! പിന്നെ മനസ്സിൽ പറഞ്ഞു.. ഇതെത്രാമത്തെ തവണയാ!

അങ്ങിനെയല്ല വാവേ! ഇത്തവണ ഞാൻ വെഡ്ഢിങ്ങ് ആനിവേഴ്സറി മറന്നുപോയി! യമുനയുടെയുള്ളിൽ ഒരു മിന്നൽപ്പിണർ മിന്നിമാഞ്ഞു.. എൻ്റേട്ടാ! ഞാൻ ഏട്ടൻ്റേതല്ലായിരുന്നോ? ആ ആനിവേഴ്സറി നമ്മുടേതല്ലായിരുന്നോ? നിങ്ങളല്ലേ... അതു വേണ്ടെന്നു വെച്ചത്!

അവൾ ഗോപൻ്റെ കൈത്തണ്ടയിൽ നിന്നും വിരലുകൾ പിൻവലിച്ചു. സാധാരണഗതിയിൽ അരമണിക്കൂറെങ്കിലും ഗോപേട്ടനെ ആശ്വസിപ്പിക്കാൻ... ഏട്ടൻ്റെ മുറിവേറ്റ ഈഗോയെ തലോടാൻ ചെവവഴിക്കേണ്ടതാണ്. ഇന്ന്.. അതിനെന്തെങ്കിലും അർത്ഥമുണ്ടോ

💬 Comments

View all comments