0%

Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]

Author : ഋഷി Read All Parts 11565

വലിയ കണ്ണുകൾ അവനെയുഴിയുന്നു. ആ തടിച്ച ചുണ്ടുകൾ...

നിനക്കെന്തു പറ്റി? നല്ല കുട്ട്യല്ലേ നീ?

അത്... ചേച്ചീനെക്കാണുമ്പോ എൻ്റെ കണ്ട്രോളു പോവാ! ചേച്ചിയെൻ്റെയടുത്താണേല്... എൻ്റെ സ്വന്തമാണെന്നു തോന്നുവാ... എനിക്ക് ചേച്ചിയെ തൊടണം... പിടിച്ചു ഞെരിക്കണം... ൻ്റേതാക്കണം! അല്ല... എൻ്റെയാണീ സുന്ദരിപ്പെണ്ണ്! അവൻ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.. ഉള്ളിൽ പതഞ്ഞുപൊങ്ങിയ വികാരം വിതുമ്പുന്ന വാക്കുളിലൂടെയൊഴുകി...

അവൾ പകച്ചുപോയി! താനൊരു പെണ്ണാണെന്ന ബോധം! ഇതുവരെ... ഇതുവരെ... ജീവിതത്തിലിതുവരെ...ആണുങ്ങളാരും ഇത്രേം ഉൽക്കടമായ ഇഷ്ട്ടം... അഭിനിവേശം... അവളോടു കാട്ടിയിട്ടില്ല...അവളുടെ വിരലുകൾ അവൻ്റെ കൈത്തണ്ടയിലിറുകി...കുട്ടാ... അവൾ വിതുമ്പിപ്പോയി... ഇവിടെ നമുക്കു സംസാരിക്കാൻ പറ്റിയ ഇടമല്ല. നീ പോയിരുന്ന് പണിയെടുക്ക്. ഡെഡ്ലൈൻ അടുത്തു വരാണ്...

വൈകുന്നേരം അവൻ്റെ സ്കൂട്ടറിൻ്റെ പിന്നിലിരുന്ന് വീട്ടിലേക്കു പോവുമ്പോൾ രണ്ടുപേരും നിശ്ശബ്ദരായിരുന്നു. ആലോചനകളിൽ മുഴുകിയിരുന്നു..

ഹോണ്ട പോർച്ചിൽ കിടക്കുന്നതു കണ്ടപ്പോൾ യമുനയുടെയുള്ളിൽ ലോലമായ അരിശം നുരഞ്ഞു...

വരാന്തയിലിരുന്ന ഗോപൻ യമുനയും രാഹുലും വരുന്നതു കണ്ടെഴുന്നേറ്റു.

ഗോപേട്ടാ! രാഹുൽ. റിസർച്ചു ചെയ്യാണ്. രാഹുൽ! ഗോപകുമാർ. ഇന്നലെത്തൊട്ട് റെവന്യൂ ബോർഡ് മെമ്പറാണ്! യമുന പരിചയപ്പെടുത്തലുകൾ കഴിച്ചു.

ഹലോ സർ! രാഹുൽ ഗോപനു കൈ കൊടുത്തു.

കൺഗ്രാറ്റ്സ് ഗോപേട്ടാ! അവൾ മന്ദഹസിച്ചു. ആ മുഖത്തൊരു ചിരി കണ്ടില്ല. വാവേ! ഇത്തിരി സംസാരിക്കാമോ? ഗോപേട്ടൻ്റെ നോട്ടം രാഹുലിലേക്കു പാളിയത് യമുന ശ്രദ്ധിച്ചു.

രാഹുൽ! നീയപ്രത്തേക്കിരുന്നോളൂ! വീടിൻ്റെ രണ്ടു വശവും അതിരിടുന്ന വരാന്തയുടെ മറ്റേ കോണിലേക്ക് അവളവനെ കുടിയിരുത്തി. പിന്നെ ലാപ്പുതുറന്ന് അവസാനമെഴുതിയ പേജുകൾ ക്രോസ് റെഫറൻസു ചെയ്യ്.

ഒന്നും മനസ്സിലാവാത്ത രാഹുൽ മിണ്ടാതെ ലാപ്പും തുറന്ന് യൂട്യൂബിൽ പഴയ ഹരങ്ങളായ ജയഭാരതി, ശ്രീവിദ്യ, പ്രമീള മുതലായ നിതംബറാണികളുടെ സീനുകളും നോക്കിയിരുന്നു..

വാവേ! ആരാണീ ചെക്കൻ! പതിവില്ലാതെ ഗോപേട്ടൻ്റെ സ്വരത്തിൽ ഇത്തിരി ഉദ്വേഗം കലർന്നത് യമുന കൗതുകത്തോടെയറിഞ്ഞു.

ഓ ഗോപേട്ടാ! ലീലേച്ചീടെ സ്റ്റുഡൻ്റാണ്. എംഏയ്ക്ക് റിസച്ച് പേപ്പറു ചെയ്യാൻ ഞാനിത്തിരി റെഫറൻസ് ബുക്ക്സ് സജസ്റ്റു ചെയ്യുന്നുണ്ട്. യൂണി ലൈബ്രറീലാണ് റിസർച്ചിൻ്റെ ഈ ഭാഗം. അവളീസിയായി പറഞ്ഞു.

റിസർച്ചൊക്കെ ലൈബ്രറീൽ പോരേ! ഇവനെയൊക്കെ വീട്ടില് വിളിച്ചു കേറ്റണോ? ഗോപേട്ടൻ്റെ ചൊറിച്ചിലുള്ള വർത്താനം കേട്ട് യമുന ഉള്ളിൽ ചിരിച്ചു..

ആ... അവനെ വിടേട്ടാ! വന്നേ!

💬 Comments

View all comments