0%

Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]

Author : ഋഷി Read All Parts 21.1K

ചെയ്യണവർ. അല്ലാതേം പണിയെടുത്ത് കഷ്ട്ടപ്പെട്ട് ജീവിക്കണവരുമുണ്ട് കേട്ടോ...

പിന്നേ... അവൾ തുടർന്നു. ലീലേച്ചി പറഞ്ഞിരുന്നു. നീ നല്ല സ്റ്റുഡൻ്റാണ്. കാണാപ്പാഠം പഠിക്കുന്ന ടൈപ്പല്ല. സബ്ജക്റ്റിൽ താല്പര്യമുണ്ട്... അങ്ങനെയൊക്കെ. അതിനപ്പുറം എനിക്ക് നിന്നെപ്പറ്റിയൊന്നുമറിയില്ല. വീട്ടിലാരൊക്കെയുണ്ട്?

അമ്മയില്ല. നേരത്തേ പോയി. ഒരു ചേട്ടനുണ്ട്. ഗൾഫിലാണ്. ഞങ്ങള് രണ്ടും ക്ലോസാണ്. എനിക്ക് കാശയച്ചു തരും. പിന്നെ... അച്ഛൻ. രണ്ടാമത് കെട്ടി. രണ്ടു പെൺകുട്ടികളാണ്. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ച മട്ടാണ്. ചെറിയമ്മേം കുട്ട്യോളേം കണ്ട കാലം മറന്നു... അവൻ അതുവരെയുള്ള ആത്മകഥ ചുരുക്കം രേഖകളിൽ വരഞ്ഞു കാട്ടി.

യമുനയുടെ വിരലുകൾ അവൻ്റെ കൈയിലമർന്നു. നീയെന്നാടാ അച്ഛനേം ചെറിയമ്മേം അനിയത്തിമാരേമൊക്കെ കണ്ടത്?

അവനിത്തിരിയാലോചിച്ചു. ഓർമ്മയില്ല. ഒരു ചളിപ്പോടെയവൻ പറഞ്ഞു. അവളൊന്നു നിശ്വസിച്ചു. അവനോടിത്തിരി ചേർന്നിരുന്നു. ചേച്ചീടെ കൊഴുത്ത തുടയും കൈത്തണ്ടയും മേലുരുമ്മിയപ്പോൾ അവനൊന്നിളകി. യമുന അവൻ്റെ കൈ കവർന്ന് തൻ്റെ ചൂടുള്ള മടിയിലേക്കമർത്തി. മെല്ലെത്തഴുകി..

കണ്ണാ! നീ വീട്ടിൽ പോണം. അവൻ്റെ ശരീരം പെട്ടെന്ന് വലിഞ്ഞുമുറുകിയത് യമുനയറിഞ്ഞു. അവൾ മന്ദഹസിച്ചു. ന്നെ നോക്കടാ!

ചേച്ചീടെ ചിരിക്കുന്ന ഐശ്വര്യമുള്ള മുഖം കണ്ടപ്പോൾ അവനുമൊന്നയഞ്ഞു. നിൻ്റെ അച്ഛൻ്റെ ഇപ്പഴത്തെ ഭാര്യയെ എന്താണ് വിളിക്കണത്?

കുഞ്ഞമ്മ. അവൻ പറഞ്ഞു. യമുന മന്ദഹസിച്ചു. നന്നായി... രണ്ടാനമ്മ, പൂതന എന്നൊന്നുമല്ലല്ലോ!

പോ ചേച്ചീ! ചിരിച്ചുകൊണ്ട് അവൻ യമുനയുടെ ചുമലിൽ കൈത്തണ്ടകൊണ്ടൊന്നു തള്ളി..

അപ്പോ കുഞ്ഞമ്മയോട് നിനക്ക് ദേഷ്യാ?

ഏയ്! അങ്ങനെയൊന്നുമില്ല. പാവാണ്! വാക്കുകൾ വെളിയിൽ വന്നതിനു ശേഷമാണ് പറഞ്ഞതിലെ വാസ്തവം അവനു കത്തിയത്. സത്യമാണ്. കുഞ്ഞമ്മേപ്പറ്റി ചിന്തിക്കാറേയില്ല. എന്നാലോർത്തു നോക്കുമ്പോൾ സൗമ്യയായ ഒരു സ്ത്രീരൂപം മനസ്സിൽ തെളിയുന്നു!

പിന്നെന്താടാ നീ വീട്ടീന്ന്

💬 Comments

View all comments