0%

Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]

Author : ഋഷി Read All Parts 21.1K

വിട്ടുനിക്കണത്! യമുന അമ്പരപ്പു മറച്ചുവെച്ചില്ല.

അതെൻ്റെ അച്ഛനോടു ചോദിക്കണം. രാഹുലിൻ്റെ ചിരിയിൽ കയ്പു നിറഞ്ഞിരുന്നു. മരിച്ചുപോയ ആദ്യഭാര്യയിലെ പിള്ളാരോട് പുള്ളിക്കു വല്ല്യ അടുപ്പമൊന്നുമില്ലായിരുന്നു... പണ്ടേ അങ്ങനാ. പിന്നെ ഞങ്ങളെ അടുപ്പിച്ചിട്ടില്ല... അമ്മ പോയേപ്പിന്നെ ഞങ്ങളെ നാടുകടത്തുവായിരുന്നു. ചേട്ടനുമെനിക്കും അങ്ങേരോട് ഒരടുപ്പോമില്ല... അന്നുമിന്നും.

യമുന ഇത്തിരി നേരം നിശ്ശബ്ദയായിരുന്നു... നമുക്കിത്തിരി നടക്കാം.. അവളെണീറ്റു.

ചെരിപ്പുകളഴിച്ചു കയ്യിൽപ്പിടിച്ച് അവർ മെല്ലെ തിരമാലകൾ ചുംബിക്കുന്ന കടൽത്തീരത്തുകൂടി നടന്നു. യമുന സാരി നനയാതെ ഇത്തിരി പൊക്കിപ്പിടിച്ചു. തീരെ വെയിലില്ല. അങ്ങിങ്ങായി കുട്ടികളോടൊപ്പം വന്ന അമ്മമാർ... ഉച്ചതിരിഞ്ഞ സമയം. ഈർപ്പമുള്ള കാറ്റവരെപ്പൊതിഞ്ഞു... അവളൊന്നു കിടുത്തപ്പോൾ രാഹുലിൻ്റെ കയ്യവളുടെയരയിൽ ചുറ്റി അവനോടടുപ്പിച്ചു. തണുക്കുന്നോ? അവനവളുടെ ചെവിയിൽ മന്ത്രിച്ചു. ഉം... തലയാട്ടി അവളവനോടു ചേർന്നുരുമ്മി നടന്നു. ചെരിപ്പുകൾ അവനെയേൽപ്പിച്ച് അവൾ സാരിത്തുമ്പെടുത്ത് ചുമലിലൂടെ പുതച്ചു.

യമുനയുടെ ഇടുപ്പിലെ കൊഴുപ്പിൻ്റെ മടക്കിലാണ് രാഹുലിൻ്റെ വിരലുകളമർന്നത്. അവർക്ക് രണ്ടുപേർക്കും ഒരേ സമയത്താണ് അതിനെപ്പറ്റി ബോധം വന്നത്. അവൻ്റെ വിരലുകൾ പുതയുന്ന അവളുടെ കൊഴുപ്പിൻ്റെ ചൂട്... അതു വിട്ടുപോവാൻ അവനായില്ല. ഈ മുതിർന്ന സുന്ദരി ഒന്നും പറയുന്നില്ല. അവളുടെ നനുത്ത പാർശ്വങ്ങൾ തന്നോടുരുമ്മുന്നു... അവളുടെ ശ്വാസം കടൽക്കാറ്റിലും താനറിയുന്നു... അവൻ്റെ കരുത്തുള്ള വിരലുകൾ ഇടുപ്പിലെ കൊഴുപ്പിൽ ഞെരിച്ചമർത്തി അവനിലേക്കമർത്തിയപ്പോൾ അവളൊരു പൂച്ചക്കുട്ടിയെപ്പോലെ കുറുകിക്കൊണ്ട് അവനെയുരുമ്മി നടന്നു... എത്ര നാളായി ഇങ്ങനെയൊറ്റയ്ക്കു തുഴയുന്നു! കരുത്തുള്ള ആൺകുട്ടിയുടെ കൈയ്യിലൊതുങ്ങി അവനോടു ചേർന്നു നടക്കുമ്പോൾ കൈവിട്ടുപോയ സുരക്ഷിതത്വം തിരികെ വന്നപോലെ! അവൻ്റെ മണം... കടൽക്കക്കകളുടെ ഗന്ധത്തിലും വേറിട്ടറിയാനാവുന്നുണ്ട്...

രാഹുൽ! അവൾ മൃദുവായി വിളിച്ചു.

നമുക്കു പോയാലോ! നീ ലാപ്പെൻ്റെ ഓഫീസിൽ നിന്നുമെടുത്തോളൂ. ഞാനങ്ങോട്ടില്ല. നിന്നെ ഡ്രോപ്പു

💬 Comments

View all comments