Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]
നനവുള്ള തടിച്ച ചുണ്ടുകൾ വിടർന്നപ്പോൾ നിരയൊത്ത പല്ലുകൾ... അല്ല മോളിലൊരു കോമ്പല്ല്! അത് ആകർഷണം കൂട്ടിയതേ ഉള്ളൂ..
വരൂ! അവരവനെ ഒരു മേശയിലേക്കു നയിച്ചു. അപ്പഴാണ് അവൻ ചുറ്റിലും നോക്കിയത്. ഓ! ലൈബ്രറി കാൻ്റീനാണ്. വെളിയിൽ നിന്നു കാണുന്നതിനേക്കാളും വൃത്തിയും ഭംഗിയും. ആദ്യമായാണിവിടെ. എപ്പഴും അടുത്ത് പുതുതായി തുറന്ന, പഴമയുടെ ഗന്ധമുള്ള കോഫീഹൗസിലേക്കാണ് ചേക്കേറാറുള്ളത്.
ചതുരമേശമേൽ അവൻ്റെ വശത്തായി അവരിരുന്നു. അവൻ്റെ നേർക്കു നോക്കി. ചായ ഇഷ്ട്ടമാണോ കുട്ടീ? കളിയാക്കുന്ന സ്വരം. ആ മനോഹരമായ കൈത്തണ്ടയിലെ നേർത്ത രോമങ്ങളെ എണ്ണിക്കൊണ്ടിരുന്ന രാഹുൽ ഞെട്ടിയുണർന്നു.
ഇഷ്ട്ടാണ് ടീച്ചറേ! അവനും ചിരിച്ചു. ആഹാ! ചെക്കൻ്റെയൊരു തമാശ! അവരവൻ്റെ കൈത്തണ്ടയിലൊരടി കൊടുത്തു. അവനൊന്നു വിറച്ചുപോയി!
ചായ വരുന്നതുവരെയുള്ള ഇടവേള... പെട്ടെന്ന് അവരുടെയിടയിൽ നിശ്ശബ്ദത മഞ്ഞുതുള്ളികൾ പോലെ ഇറ്റു വീണു.
പിന്നേയ്... രാഹുലിൻ്റെ സ്വരം വിറച്ചിരുന്നു... ആ സുന്ദരിയുടെ വലിയ കണ്ണുകൾ അവൻ്റെ നേർക്കുയർന്നു.
മൂന്നു ദിവസം കാണാതായപ്പോൾ... അവൻ്റെ സ്വരം നേർത്തു....
കാണാതായപ്പോൾ? പിന്നെയും സിത്താറിൻ്റെ തന്ത്രികൾ മീട്ടുന്നുവോ?
കാണാതായപ്പോ... ന്താന്നറിയില്ല! ഐ മിസ്സ്ഡ് യൂ! അവൻ്റെ സ്വരം ഇത്തിരി വിതുമ്പി. എനിക്ക്... നിക്ക്... പേരുപോലുമറിയില്ല... എന്തെങ്കിലും പറ്റിയോന്ന് ആരോടു ചോദിക്കും? കണ്ണുകൾ നിറയുന്നത് അവൻ നിസ്സഹായനായറിഞ്ഞു...
എൻ്റെ പേര് യമുന! കൈത്തണ്ടയിൽ ചൂടുള്ള കണ്ണീർത്തുള്ളികൾ ഇറ്റുവീണപ്പോൾ അവളാകെയുലഞ്ഞുപോയി. സോറീഡാ മോനേ! ൻ്റെ... ൻ്റെ തെറ്റാണ്! അവളുടെ സ്വരത്തിൽ ചൂടും നനവും കലർന്നു...
യമുനാ മാഡം! അവൻ മന്ദഹസിക്കാൻ ശ്രമിച്ചു..
ഇത്തവണ അവൾ അവൻ്റെ തുടയിലിത്തിരി നോവിച്ചുകൊണ്ടൊരു നുള്ളു കൊടുത്തു. മാഡമല്ല. ചേച്ചി. അവൻ വേദനയെടുത്ത് ഒന്നു പുളഞ്ഞപ്പോൾ അവൾ നുള്ളിയിടത്ത് മെല്ലെ തിരുമ്മിക്കൊണ്ടു പറഞ്ഞു. ഉറച്ച തുടയാണ് ചെക്കൻ്റെ! ഉള്ളിലൊരു മഞ്ഞുകഷണമുരുകിയത് അവളറിഞ്ഞു.
യമുനേച്ചി... അവൻ മെല്ലെ വിളിച്ചു... ആ വിരലുകൾ തുടയിലെ പേശികളിൽ മെല്ലെത്തിരുമ്മുമ്പോൾ... ആഹ്... വിരലുകൾക്കെന്തു ചൂടാണ്... മാർദ്ദവമാണ്!
ഇന്ന് കേരളാ ഡേയൊന്നുമല്ലല്ലോ? രാഹുൽ യമുനയുടെ നാടൻ വേഷത്തിൽ കണ്ണോടിച്ചു.
പോടാ ചെക്കാ! അവളവൻ്റെ മേൽക്കയിൽ ഒരടി കൊടുത്തു.
അപ്പഴേക്കും ആവി പറക്കുന്ന ചായക്കപ്പുകളും ഉപ്പു പരലുകൾ പതിഞ്ഞ ചെറിയ ബിസ്ക്കറ്റുകളുമെത്തി. രണ്ടുപേരും ചാഞ്ഞിരുന്ന് ചായ മൊത്തി.... ചിന്തകളിലലിഞ്ഞുകൊണ്ട്...
💬 Comments
View all comments