0%

Chapter Title : പ്രണയിനീ നീ എവിടെ..

Author : kkstories Read All Parts 125

പ്രണയിനീ നീ എവിടെ


Pranayinee nee evide bY MSA

എന്റെ പേരു അനീസ്. എന്റെ പ്രണയ കഥയാണു ഞാൻ ഇവിടെ പറയുന്നത്. ഞാൻ ഡിഗ്രി ചെയ്യുന്ന സമയം. ഒരു ഞായറാഴ്ച്ച എന്റെ ഫ്രണ്ട് ആഷിഫ് എന്നെ വിളിച്ചിട്ട് പറഞ്ഞു, ഡാ നമുക്ക് ഒരിടം വരെ പോകണം എന്റെ രണ്ടു ഫ്രണ്ടസ് ബസ്റ്റോപ്പിൽ വെയിറ്റ് ചെയ്യുന്നുണ്ട് നീ ചെന്ന് അവർക്ക് ഒരു കമ്പനി കൊടുക്ക്, അപ്പോളേക്കും ഞാൻ എത്താം. അങ്ങനെ ഞാൻ ഡ്രസ്സ് ചെയ്തു അവിടെ ചെന്നു. നോക്കുമ്പോൾ പ്രത്യേകിച്ച് ആരെയും കണ്ടില്ല. അപ്പോൾ രണ്ടു പെൺകുട്ടികൾ എന്റടുത്തേക്കു വന്നിട്ട് ചോദിച്ചു അനീസ് അല്ലെ എന്നു, ഞാൻ പറഞ്ഞു അതെ.. അപ്പോൾ അതിലൊരുവൾ പറഞ്ഞു എന്റെ പേര് രമ്യ, ആഷിയുടെ ഫ്രണ്ട്‌സ് ആണെന്ന്. അങ്ങനെ ഞങ്ങൾ സംസാരിച്ചു നിന്ന്.. മറ്റേ പെൺകുട്ടിയുടെ പേരും രമ്യ എന്ന് തന്നെയാനു. കുറച്ചു കഴിഞ്ഞപ്പോൾ ആഷിഫ് കാറുമായി എത്തി.. ഞങ്ങൾ 4 പേരും കുടി ബീച്ചിൽ പോയി.. ആ ദിവസം അങ്ങനെ അവസാനിച്ചു.

പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം ഞാൻ കോളേജിൽ പോകാൻ ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ രമ്യയെ കണ്ടു.. എന്നോട് ഇങ്ങോട്ട് വന്നു സംസാരിച്ച ആ കുട്ടി. ഇന്നും അത് പോലെ തന്നെ എന്നെ കണ്ടപ്പോൾ ഓടി വന്നു എന്നോട് സംസാരിച്ചു.. വിശേഷങ്ങൾ തിരക്കി, അവൾ എഞ്ചിനീറിങ്ങിനു പഠിക്കുന്നു.. ഫസ്റ്റ് ഇയർ ആണ്. ഞങ്ങളുടെ വീടുകൾ തമ്മിൽ ഒരു 10 -12 km വ്യത്യാസം ഉണ്ട്.. പോകാൻ നേരം ഞാൻ അവളുടെ നമ്പർ വാങ്ങി.. ക്ലാസ് കഴിഞ്ഞു ഞാൻ വീട്ടിൽ വന്നിട്ട്

💬 Comments

View all comments