Chapter Title : പ്രണയവുംപൂക്കളും വർണശലഭങ്ങളും 3 [സ്പൾബർ]
ഒന്നും നോക്കാതെ അവന്റെ തലയിൽ പതിയെ തലോടിക്കൊടുത്തു..കരയണ്ടാ എന്നൊന്നും അവൾ പറഞ്ഞില്ല..എന്നാലും ആ തലോടൽ രാജൂനുണ്ടായ ആശ്വാസം ചെറുതല്ല..അവന്റെ ഉറക്കെയുള്ള കരച്ചിൽ നേർത്ത് വന്നു..പിന്നെ അതൊരു തേങ്ങൽ മാത്രമായി.. കാർത്തിക അവന്റെ മുഖത്തേക്ക് നോക്കി മനോഹരമായൊന്ന് പുഞ്ചിരിച്ചു..കണ്ണീരിനിടയിലൂടെ അവനും ഒന്ന് ചിരിച്ചു.. കാർത്തിക തോർത്ത് മുണ്ടെടുത്ത് അവന്റെ മുഖം തുടച്ച് കൊടുത്തു..
“സങ്കടം മാറിയില്ലേ… ?”...
അരുമയോടെ അവൾ ചോദിച്ചു… അവൻ ചിരിയോടെ തലയാട്ടി..
“എന്നാ നമുക്ക് ചായ കുടിക്കാം… “..
അവൾ അവനെ പിടിച്ച് ആ തൂണിലേക്ക് ചാരിയിരുത്തി.. പിന്നെ ഫ്ലാസ്കിൽ നിന്ന് രണ്ട് ഗ്ലാസിലേക്ക് ചായ പകർന്ന് ഒന്നവന് കൊടുത്തു.. കുറച്ച് പലഹാരങ്ങൾ ഒരു പാത്രത്തിലാക്കി അവന്റെ മുമ്പിലേക്ക് വെച്ചു.. രാജു ഒരു കവിൾ ചായ കുടിച്ചു.. ചായക്കൊക്കെ ഇത്ര രുചിയോ എന്നവൻ അൽഭുതത്തോടെ ഓർത്തു.. അവൻ ആസ്വദിച്ച് കുടിക്കുന്നതും നോക്കി കാർത്തികയും ചായ കുടിച്ചു..
“ഇനി ചേച്ചിക്ക് ഫോൺ വിളിക്കണോ രാജൂ… ?”...
ചായ കുടി കഴിഞ്ഞ് കാർത്തിക ചോദിച്ചു..
“വേണ്ട… ഇന്ന് വിളിക്കണ്ട… ഇപ്പോ വിളിച്ചതിന് എന്തേലും പ്രശ്നമുണ്ടോന്ന് നോക്കിയിട്ട് മതി…”...
“ ഇല്ലെടാ… പ്രശ്നമൊന്നും ഇല്ലെന്നാ എനിക്ക് തോന്നുന്നത്… നിന്നെ തിരക്കി ആരേലും വീട്ടിൽ വന്നിരുന്നെങ്കിൽ അമ്മ പറഞ്ഞേനേ… “...
“ഉം… അത് ശരിയാ… എന്നാലും ഇന്ന് വിളിക്കണ്ട…”...
രാജു ഏകദേശം നോർമലായെന്ന് കാർത്തികക്ക് തോന്നി.. സങ്കടമെല്ലാം അവൻ കരഞ്ഞ് തീർത്തിട്ടുണ്ട്..എന്നാലും അവന് തന്നോടെന്തോ പറയാനുള്ളത് പോലെ കാർത്തികക്ക് തോന്നി.. അത് പറയാൻ അവനെന്തോ മടിയുള്ളത് പോലെ..
“ എന്താടാ… എന്താ പറയാനുള്ളത്…?”..
കാർത്തിക സൗമ്യമായി ചോദിച്ചു..
“ അത്…തമ്പുരാട്ടീ…
💬 Comments
View all comments