Chapter Title : ?പ്രസൂതാ [Ghost rider]
അവൾ ശാന്തയായി, ബോധം തിരിച്ചുവന്ന് ഒരു പുതിയ സിഗരറ്റ് കത്തിച്ചപ്പോൾ, ആ പയ്യൻ അപ്പോഴും വാതിലിനടുത്ത് തറയിൽ ഇരുന്ന് നെഞ്ചിൽ കൈകൾ കൂപ്പി തൻ്റെ നേരെ പരിഭ്രമത്തോടെനോക്കുന്നത് അവൾ കണ്ടു . . പ്രീത ആ കുട്ടിയെ ഏറെ നേരം തുറിച്ചുനോക്കിയ ശേഷം ശാന്തമായ സ്വരത്തിൽ പറഞ്ഞു 'നീയെന്താ അവിടെ ഇരിക്കുന്നത്? വരൂ, ഇവിടെ ഇരിക്കൂ', സോഫയുടെ അരികിലുള്ള ഒറ്റക്കട്ടിലിലേക്ക് അവൾ വിരൽ ചൂണ്ടി. പയ്യൻ എഴുന്നേറ്റു സോഫയിലേക്ക് നടന്ന് മടിച്ചു മടിച്ചു ഇരുന്നു. പ്രീത ഏറെ നേരം അവനെ നിരീക്ഷിച്ചു.അവൻ തൻ്റെ കൗമാരപ്രായത്തിൻ്റെ തുടക്കത്തിലാണെന്നും, ഉയരം കുറഞ്ഞവനും, ദുർബലനും, പോഷകാഹാരക്കുറവുണ്ടെന്നും അവൾക് മനസിലായി. അവൻ ഒരു പഴയ കീറിയ ടീ-ഷർട്ടും അതിലും പഴയ വൃത്തികെട്ട ഷോർട്ട്സും ധരിച്ചിരുന്നു.
എന്നിരുന്നാലും അവന്റെ മുഖത്തെ തേജസ് ആരെയും ആകർഷിക്കുന്ന ഒന്നായിരുന്നു. ചിലപ്പോൾ ഏതെങ്കിലും നല്ല കുടുംബത്തിൽ പെട്ടവൻ ആയിരുന്നിരിക്കാം.;
ആ കുട്ടിയുടെ കലങ്ങിയ കണ്ണുകളിലേക്ക് പ്രീത ഉറ്റുനോക്കിയപ്പോൾ, അവളുടെ ഹൃദയത്തിലെ തീ ക്രമേണ കുറയുന്നത് പോലെ അവൾക് തോന്നി.അവന്റെ നെറ്റിയിൽ ഒരു ചതവ് ഉണ്ടായിരുന്നു; അവൻ്റെ ദേഹമാസകലം നീല നിറത്തിലുള്ള അടി കൊണ്ട പാട് പടർന്നിരുന്നു.ഇത്രയും തളർച്ചയുള്ള കുട്ടിയെ ആർക്കെങ്കിലും ക്രൂരമായി തല്ലാൻ കഴിയുമോ എന്നവൾ ആലോചിച്ചു.ഇക്കാലത്ത് ലോകം ഇത്ര ക്രൂരമാണോ?! തീർച്ചയായും, അവൾ തന്നെജീവിതത്തിൽ ക്രൂരത അനുഭവിച്ചിട്ടുണ്ട്; എന്നിട്ടും, ഈ ആൺകുട്ടിയെ നോക്കുമ്പോൾ, അവൾക്ക് പെട്ടെന്ന് സഹാനുഭൂതി തോന്നി. 'എന്താണ് നിന്റെ പേര്?' അവൾ ചോദിച്ചു.
സ ... സലിം'
എവിടെ താമസിക്കുന്നു'
'എനിക്ക് താമസിക്കാൻ സ്ഥലമില്ല. ഞാൻ ലേക്ക് ഗാർഡൻസ് ഏരിയയിലെ ഒരു ചായക്കടയിൽ ജോലി
💬 Comments
View all comments