Chapter Title : പ്രതീക്ഷിക്കാതെ 5 [Dream Seller]
പപ്പാ അവിടിരുന്നു തന്നെ എനിക്ക് അഡ്മിഷൻ റെഡി ആക്കി. പോണ്ടിച്ചേരിയിലെ ഒരു കോളേജിൽ. മമ്മിക് ഒട്ടും താല്പര്യമില്ലാരുന്നു, എന്നെ ഒറ്റക്ക് വിടാനും മാറ്റി നിർത്തി പഠിപ്പിയ്ക്കാനും ഒന്നും . മമ്മി കരയാൻ തുടങ്ങി . പപ്പാ കുറെ പറഞ്ഞു മമ്മിയെ ആശ്വസിപ്പിച്ചു . പപ്പയുടെ നിർബന്ധത്തിന് വഴങ്ങി ഞാനും സമ്മതിച്ചു.
അതായിരുന്നു എന്റെ ജീവിതത്തിലെ മാറ്റം അമുൽ ബേബിയിൽ നിന്ന് ഇന്നത്തെ ജോയിലേക്കുള്ള മാറ്റം.
ഒരു ഏജന്റ്റ് മുകേനയാണ് അഡ്മിഷൻ ശരി ആയത്. ഞാനും മമ്മിയും കൂടിയാണ് കോളജിലേക്ക് പോയത്.
അഡ്മിഷൻ പ്രൊസീജ്യർ എല്ലാം കഴിഞ്ഞു. രണ്ടു വർഷം കോളേജ് ഹോസ്റ്റലിൽ തന്നെ നിൽക്കണം. അത് നിർബന്ധമാണ്. ഹോസ്റ്റൽ ഫീസ് അടക്കാൻ പോകും മുൻപ്പ് ഒരു ചായകുടിക്കാമെന്ന് മമ്മി പറഞ്ഞു ഞങ്ങൾ ക്യാൻറ്റിനിലേക്ക് പോയ്. ചായകുടിച്ചിരിക്കുമ്പോൾ അടുത്ത ടേബിളിൽ ഒരു സ്ത്രീ വന്നിരുന്നു. കാണാൻ തരക്കേടില്ലാത്ത ഒരു ലേഡി ആയിരുന്നു അത് . സാരി ആയിരുന്നു വേഷം .
ഞാൻ അവരെ ഒന്ന് പാളി നോക്കി. മമ്മി അത് കണ്ടു. മമ്മിയും അവരെ ഒന്ന് നോക്കി . മമ്മിയുടെ മുഖത്തു ഒരു ചിരി പടരുന്നത് ഞാൻ കണ്ടു.
"സൂസൻ "
മമ്മി അവരെ നോക്കി വിളിച്ചു , അവർ മമ്മിയെ നോക്കി
"മേരി "
അവർ തിരിച്ചു വിളിച്ചു . സന്തോഷത്തോടെ അവർ എഴുന്നേറ്റ് ഞങ്ങളുടെ അടുത്തേക്ക് വന്നു.
മമ്മിയും എഴുന്നേറ്റു. അവർ ഓടി വന്നു മമ്മിയെ കെട്ടി പിടിച്ചു
മമ്മിയും
"നീ എന്താ ഇവിടെ ?"
"ഞാൻ മൊൻറ്റെ അഡ്മിഷൻ വേണ്ടി വന്നതാ .നീ എന്തെ
💬 Comments
View all comments